Connect with us

Kerala

ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു

സംഭവത്തില്‍ റെയില്‍വേ സ്പെഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തുകയും ദക്ഷിണ റെയില്‍വേ അന്വേഷണമാരംഭിക്കുകയും ചെയ്തു.

Published

|

Last Updated

തിരുവനന്തപുരം | ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റുന്നതിനിടെ തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കഴക്കൂട്ടത്താണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളായ പീലാറാവു,തുളസി എന്നിവര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ ഇരുവരും കരാര്‍ ജോലിക്കാരാണ്.

സംഭവത്തില്‍ റെയില്‍വേ സ്പെഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തുകയും ദക്ഷിണ റെയില്‍വേ അന്വേഷണമാരംഭിക്കുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ തൊഴിലാളികളെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.