Connect with us

National

സില്‍ക്യാര തുരങ്കത്തില്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ട് 15 ദിവസം; രക്ഷാദൗത്യത്തില്‍ പ്രതിസന്ധി തുടരുന്നു

രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്ഥാപിച്ച പൈപ്പില്‍, തുരക്കാനുപയോഗിക്കുന്ന യന്ത്രം കുടുങ്ങിയതാണ് നിലവിലെ പ്രശ്‌നം.

Published

|

Last Updated

ന്യൂഡല്‍ഹി | ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനുള്ള ദൗത്യത്തില്‍ നേരിട്ട പ്രതിസന്ധി തുടരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്ഥാപിച്ച പൈപ്പില്‍, തുരക്കാനുപയോഗിക്കുന്ന യന്ത്രം കുടുങ്ങിയതാണ് നിലവിലെ പ്രശ്‌നം.

യന്ത്രഭാഗങ്ങള്‍ പൂര്‍ണമായി മുറിച്ചുമാറ്റാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ഇന്ന് ഉച്ചയോടെ ഇത് പൂര്‍ത്തിയാക്കാനാകുമെന്നാണ് അധികൃതര്‍ കരുതുന്നത്. ഇതിനു ശേഷം മാത്രമേ നിര്‍ത്തിവച്ച ഡ്രില്ലിംഗ് പ്രവര്‍ത്തി പുനരാരംഭിക്കാനാകൂ.

തുരങ്കം വഴിയുള്ള രക്ഷാദൗത്യം പൂര്‍ണമായും പരാജയപ്പെടുന്ന സാഹചര്യമുണ്ടായാല്‍ വനമേഖലയില്‍ നിന്ന് ലംബമായി കുഴിക്കാനുള്ള നടപടികളെ കുറിച്ചും അധികൃതര്‍ ആലോചിക്കുന്നുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ട്രയല്‍ റണ്‍ കഴിഞ്ഞദിവസം നടന്നിരുന്നു. സ്റ്റേക്ച്ചര്‍ ഉപയോഗിച്ച് തുരങ്കത്തില്‍ നിന്ന് ആളുകളെ രക്ഷിക്കാനുള്ള ദൗത്യത്തിന്റെ ട്രയലാണ് നടന്നത്.

തുരങ്കത്തില്‍ 41 തൊഴിലാളികള്‍ കുടുങ്ങിയിട്ട് ഇന്നേക്ക് 15 ദിവസം പൂര്‍ത്തിയാവുകയാണ്. രക്ഷപ്പെടുത്തുന്ന തൊഴിലാളികള്‍ക്കായി 41 കിടക്കകളുള്ള ആശുപത്രി ഉത്തര കാശിക്കു സമീപത്തുള്ള ചിന്യാലിസൗറിലെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

 

 

Latest