Uae
ലോകത്തിലെ ആദ്യ ത്രീ ഡി പ്രിന്റഡ് പള്ളി ദുബൈയില്‍ അടുത്ത വര്‍ഷം പൂര്‍ത്തിയാകും
2023 ജനുവരിയില്‍ പ്രഖ്യാപിച്ച പള്ളിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ദുബൈ | ലോകത്തിലെ ആദ്യ ത്രീ ഡി പ്രിന്റഡ് പള്ളി 2026 ന്റെ രണ്ടാം പാദത്തില്‍ തുറക്കുമെന്ന് ദുബൈ ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു. 2023 ജനുവരിയില്‍ പ്രഖ്യാപിച്ച പള്ളിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ദുബൈയില്‍ 55 പുതിയ പള്ളികള്‍ പുതുതായി പണിയും. നിര്‍മാണത്തിനായി 54 പുതിയ പ്ലോട്ടുകള്‍ അനുവദിച്ചു. 17.2 കോടി ഡോളര്‍ ചെലവില്‍ 24 പുതിയ പള്ളികള്‍ നിര്‍മിച്ചു. പള്ളിക്ക് 13,911 ആരാധകരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ആദ്യ സ്വയംപര്യാപ്തമായ പള്ളി ഈയിടെ ഉദ്ഘാടനം ചെയ്തു. 18,150,000 ദിര്‍ഹം ചെലവ് ചെയ്താണ് 499 ആരാധകരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പള്ളി പണിതത്. പരിസ്ഥിതി സൗഹൃദ വഴിയിലാണ് നിര്‍മിച്ചത്.
വിശ്വാസികളുടെ സൗകര്യത്തിനായി മസ്ജിദ് അഫയേഴ്‌സ് സെക്ടര്‍ നിരവധി പദ്ധതികള്‍ ഏറ്റെടുത്തു. സന്ദേശങ്ങള്‍ ഇംഗ്ലീഷ് ഭാഷയില്‍ വ്യാപമാക്കും. ഏകദേശം 16,291 അഭ്യര്‍ഥനകള്‍ക്ക് ഖിബ്്‌ല നിര്‍ണയ സേവനം നല്‍കിയിട്ടുണ്ട്. 1,232-ലധികം പരാതികള്‍ കൈകാര്യം ചെയ്യുകയും ചെയ്തു. നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ 100 ശതമാനം പരിഹാര നിരക്ക് കൈവരിക്കുകയും ചെയ്തു. ആളുകളെ സഹായിക്കാന്‍ അഞ്ച് കോടി ദിര്‍ഹത്തിലധികം സാമ്പത്തിക സംഭാവനകള്‍ ലഭിച്ചു.
ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പള്ളി രൂപകല്‍പ്പന ചെയ്യുന്നത്. എന്‍ജിനീയറിംഗില്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതിനും യുവ പ്രതിഭകളുടെ വികസനത്തെ പിന്തുണക്കുന്നതിനും അമേരിക്കന്‍ യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറുമായി സഹകരിച്ചു. പള്ളികളില്‍ കാര്‍ബണ്‍ കാല്‍പ്പാടുകളില്‍ അഞ്ച് ശതമാനം കുറവ് രേഖപ്പെടുത്തി. പല പള്ളികളിലും വായു ഗുണനിലവാര അളക്കല്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചു. ഊര്‍ജ കാര്യക്ഷമത 20 ശതമാനം മെച്ചപ്പെട്ടു. സുസ്ഥിരതാ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി പള്ളികള്‍ക്ക് 7-സ്റ്റാര്‍ റേറ്റിംഗ് നേടുന്നതിന് ലക്ഷ്യമിട്ടുള്ള ‘പള്ളി ഗൈഡ്’ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.