Oddnews
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഫ്‌ലഷിംഗ് ടോയ്ലറ്റ് ചൈനയില്‍ കണ്ടെത്തി
2,400 വര്‍ഷം പഴക്കമുള്ള ടോയ്ലറ്റ് ബോക്‌സും പൈപ്പും ചൈനീസ് നഗരമായ സിയാനിലെ പുരാവസ്തു സൈറ്റില്‍ നിന്നാണ് കണ്ടെത്തിയത്.

ബെയ്ജിങ്ങ്|ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഫ്‌ലഷിംഗ് ടോയ്ലറ്റ് ചൈനയില്‍ നിന്നും കണ്ടെത്തിയതായി ചൈനീസ് പുരാവസ്തു ഗവേഷകര്‍.2,400 വര്‍ഷം പഴക്കമുള്ള ടോയ്ലറ്റ് ബോക്‌സും പൈപ്പും ചൈനീസ് നഗരമായ സിയാനിലെ പുരാവസ്തു സൈറ്റില്‍ നിന്നാണ് കണ്ടെത്തിയത്.
ഇത് വാറിംഗ് സ്റ്റേറ്റ്‌സ് കാലഘട്ടത്തിലും ക്വിന്‍ രാജവംശത്തിന്റെയും പഴക്കമുള്ളതാണെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. ‘ആഡംബര ടോയ്ലറ്റ്’ എന്നാണ് ഇതിനെ ഗവേഷകര്‍ വിശേഷിപ്പിച്ചത്.ഖനന സംഘത്തിന്റെ ഭാഗമായ ചൈനീസ് അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജിയിലെ ഗവേഷകനായ ലിയു റൂയിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
---- facebook comment plugin here -----