Malappuram
ലോക അറബി ഭാഷാ ദിനാചരണം; മഅ്ദിന്‍ ഫിയസ്ത അറബിയ്യ ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി അധ്യക്ഷത വഹിക്കും.
മലപ്പുറം | ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി മഅ്ദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന ഫിയസ്ത അറബിയ്യ ആഘോഷ പരിപാടികള്‍ക്ക് നാളെ (21-11-2023, ചൊവ്വ) തുടക്കമാകും. രാവിലെ 8.30 ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി അധ്യക്ഷത വഹിക്കും.
ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ടൂറിസം, തൊഴില്‍, വിദ്യാഭ്യാസം, ഗവേഷണം, അധ്യാപനം, വിവര്‍ത്തനം തുടങ്ങിയ 25 സെഷനുകളിലായി 50 പഠനങ്ങളാണ് നടക്കുക. അറബിക് കലോത്സവം, അഖില കേരള അറബിക് മാഗസിന്‍ മത്സരം, ഗവേഷക സംഗമം, പ്രമുഖരുമായുള്ള ഇന്റര്‍വ്യൂ, ഭാഷാ പഠന മാതൃകകള്‍, അറബിക് കാലിഗ്രഫി വര്‍ക്ക് ഷോപ്പ്, അറബി മാതൃഭാഷയല്ലാത്ത രാജ്യങ്ങളിലെ ഭാഷാ പഠന രീതികള്‍ തുടങ്ങിയവ നടക്കും.
ഉദ്ഘാടന പരിപാടിയില്‍ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ അഹസ്നി പറപ്പൂര്‍, ദുല്‍ഫുഖാര്‍ അലി സഖാഫി മേല്‍മുറി, അറബിക് വില്ലേജ് ഡയറക്ടര്‍ കെ ടി അബ്ദുസമദ് സഖാഫി, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ അസി. രജിസ്ട്രാര്‍ എ മൊയ്തീന്‍കുട്ടി, മഅ്ദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, ഡോ. ഇബ്റാഹീം സിദ്ധീഖി, സൈതലവി കോയ കൊണ്ടോട്ടി, മുഹമ്മദ് അമീന്‍ ലക്ഷദ്വീപ്, അബ്ദുലത്വീഫ് പൂവത്തിക്കല്‍ പ്രസംഗിക്കും.