Connect with us

Ongoing News

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് തുടക്കം; മലയാളി താരം എം ശ്രീശങ്കർ ഫെെനലിൽ

പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാശ് മുകുന്ദ് സാബ്ലെ ഫൈനലിലെത്തി.

Published

|

Last Updated

യൂജിൻ | അമേരിക്കയിലെ യൂജിനിൽ ആരംഭിച്ച ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ പുരുഷ വിഭാഗം ലോംഗ് ജമ്പില്‍ മലയാളി താരം എം. ശ്രീശങ്കര്‍ ഫൈനലിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനം നേടിയാണ് ശ്രീശങ്കര്‍ ഫൈനലൽ പ്രവേശം നേടിയത്. ഇതേയിനത്തില്‍ പങ്കെടുത്ത മുഹമ്മദ് അനീസ് യഹിയയും ജെസ്വിന്‍ ആള്‍ഡ്രിന്‍ ജോണ്‍സണും ഫൈനല്‍ കാണാതെ പുറത്തായി.

പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാശ് മുകുന്ദ് സാബ്ലെ ഫൈനലിലെത്തി. ഹീറ്റ്‌സില്‍ മൂന്നാമനായാണ് താരം ഫൈനലിലെത്തിയത്.

ഉദ്ഘാടന മത്സരങ്ങളിലൊന്നായ വനിതകളുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച പ്രിയങ്ക ഗോസ്വാമി നിരാശപ്പെടുത്തി. 34-ാം സ്ഥാനത്താണ് പ്രിയങ്ക മത്സരം പൂര്‍ത്തീകരിച്ചത്.

പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ സന്ദീപ് കുമാറിനും യോഗ്യത നേടാനായില്ല. ഫൈനലില്‍ താരം 40-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

---- facebook comment plugin here -----

Latest