Connect with us

Ongoing News

ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ്; ആന്‍സി യോങ് ചാമ്പ്യന്‍, സിന്ധുവിന് വെള്ളി

Published

|

Last Updated

ബാലി | ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സില്‍ പി വി സിന്ധുവിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കലാശത്തില്‍ ദക്ഷിണ കൊറിയയുടെ ആന്‍ സി യോങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു തോറ്റു. സ്‌കോര്‍: 21-16, 21-12. സീസണിലെ എട്ട് മികച്ച താരങ്ങള്‍ മാത്രം മത്സരിക്കുന്ന ടൂര്‍ ഫൈനല്‍സില്‍ രണ്ടാം തവണയാണ് സിന്ധു ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങുന്നത്.

2017ലെ ഫൈനലില്‍ തോറ്റെങ്കിലും 2018ല്‍ സിന്ധു ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയിരുന്നു. ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സില്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ബഹുമതിയും സിന്ധു സ്വന്തമാക്കി. സിന്ധുവുമായി മൂന്ന് തവണ ഏറ്റുമുട്ടിയതില്‍ മൂന്നിലും ജയം നേടാന്‍ ആന്‍ സി യോങ്ങിനായി. ഇരുവരും തമ്മിലുള്ള മൂന്നാമത്തെ മത്സരമായിരുന്നു ഇന്നത്തേത്. മുമ്പത്തെ രണ്ട് മത്സരങ്ങളിലും സിന്ധുവിനെ ആന്‍ പരാജയപ്പെടുത്തിയിരുന്നു.