Connect with us

Health

ലോക സെറിബ്രല്‍ പാള്‍സി ദിനം; അറിയാം ഈ രോഗത്തെ കുറിച്ച്

ലോകമെമ്പാടുമുള്ള 17 ദശലക്ഷത്തിലധികം ആളുകള്‍ സെറിബ്രല്‍ പാള്‍സി (സിപി) ഉള്ളവരാണെന്ന് കണക്കുകള്‍ പറയുന്നു

Published

|

Last Updated

ഇന്ന് ലോക സെറിബ്രല്‍ പാള്‍സി ദിനം. രോഗബാധിതരായ ലോകത്തെ 18 ദശലക്ഷം ജനങ്ങളെ സഹായിക്കുക, രോഗത്തെപ്പറ്റിയുള്ള ബോധവല്‍ക്കരണം വ്യാപിപ്പിക്കുക എന്നിവയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.എല്ലാവിഭാഗത്തേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സാമൂഹികമാറ്റത്തിനായി ഇന്ന് രാജ്യത്ത് ബോധവല്‍ക്കരണ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും.

ലോകമെമ്പാടുമുള്ള 17 ദശലക്ഷത്തിലധികം ആളുകള്‍ സെറിബ്രല്‍ പാള്‍സി (സിപി) ഉള്ളവരാണെന്ന് കണക്കുകള്‍ പറയുന്നു.ചലനത്തെയും ഭാവത്തെയും ബാധിക്കുന്ന ശാരീരിക വെല്ലുവിളി ആണിത് . ഇജ ഉള്ള വ്യക്തികള്‍ക്ക് കാഴ്ച, കേള്‍വി, ആശയവിനിമയം, ചലനം തുടങ്ങിയ കാര്യങ്ങളില്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്നേക്കാം.ഈ സങ്കീര്‍ണ്ണമായ അവസ്ഥ കുട്ടികളിലും മുതിര്‍ന്നവരിലും വ്യത്യസ്തമായി പ്രകടമാണ്. ഇത് കൂടുതലോ കുറവോ ഗുരുതരമാകാം, പക്ഷേ സിപി ഉള്ള പലര്‍ക്കും സാധാരണവും ആരോഗ്യകരവുമായ ജീവിതം നയിക്കാനാകും.

ലക്ഷണങ്ങള്‍

* നടക്കാന്‍ കഴിയില്ല
*ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നു
*അപസ്മാരം

രോഗലക്ഷണങ്ങള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്. ഗുരുതരമായ ഇജ ഉള്ള ഒരു വ്യക്തിക്ക് നടക്കാന്‍ പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടി വന്നേക്കാം, അല്ലെങ്കില്‍ നടക്കാന്‍ കഴിയാതെ വന്നേക്കാം, ആജീവനാന്ത പരിചരണം ആവശ്യമായി വന്നേക്കാം.എന്നാല്‍ ചിലര്‍ക്ക് മറ്റ് വെല്ലുവിളികളും ഉണ്ടായേക്കാം.

സെറിബ്രല്‍ പാള്‍സിയുടെ ലക്ഷണങ്ങള്‍ സാധാരണയായി മൂന്നോ നാലോ വയസിന് മുമ്പ് കുട്ടികളില്‍ പ്രത്യക്ഷപ്പെടുന്നു. ഈ പ്രായത്തിന് മുമ്പ് ഒരു കുട്ടിക്ക് രോഗത്തിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ടെങ്കില്‍, മാതാപിതാക്കള്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ സമീപിക്കണം. സമയബന്ധിതമായ ചികിത്സയിലൂടെ കുട്ടിക്ക് സുഖം പ്രാപിക്കാന്‍ കഴിയും.

ചികിത്സ

സ്പീച്ച് തെറാപ്പി, ഫിസിക്കല്‍ തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി എന്നിവയെല്ലാം ഇതിന്റെ ചികിത്സകളില്‍പ്പെടുന്നു. സെറിബ്രല്‍ പാള്‍സി ബാധിച്ച ചില കുട്ടികള്‍ക്ക് പ്രത്യേക സഹായം ആവശ്യമില്ല. എന്നാല്‍, ചിലര്‍ക്ക് ദീര്‍ഘകാല പരിചരണം ആവശ്യമായി വന്നേക്കാം.

 

---- facebook comment plugin here -----

Latest