world championship 23
ലോക ചാമ്പ്യന്‍ഷിപ്പ്: ഷാകാരി റിച്ചാര്‍ഡ്‌സണ്‍ വേഗറാണി
10.65 സെക്കന്‍ഡിലാണ് അവര്‍ സ്വര്‍ണത്തിലേക്ക് ഓടിക്കയറിയത്.
ബുഡാപെസ്റ്റ് | ലോക ചാമ്പ്യന്‍ഷിപ്പിലെ വനിതാ 100 മീറ്ററില്‍ അമേരിക്കയുടെ ഷാകാരി റിച്ചാര്‍ഡ്‌സണ് സ്വര്‍ണ മെഡല്‍. ജമൈക്കയുടെ ഷെരിക ജാക്‌സണിനാണ് വെള്ളി. മുന്‍ ജേതാവ് ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസിന് വെങ്കലമാണ് ലഭിച്ചത്.
23കാരിയായ ഷാകാരി റിച്ചാര്‍ഡ്‌സന്റെ ആദ്യത്തെ പ്രധാന നേട്ടമാണിത്. 10.65 സെക്കന്‍ഡിലാണ് അവര്‍ സ്വര്‍ണത്തിലേക്ക് ഓടിക്കയറിയത്. 200 മീറ്റര്‍ ചാമ്പ്യയായ ഷെരിക ജാക്‌സണ്‍ നൂറ് മീറ്ററില്‍ 10.72 സെക്കന്‍ഡ് കൊണ്ട് ഫിനിഷ് ചെയ്തു.
നേരത്തേ അഞ്ച് പ്രാവശ്യം ലോക വേഗ റാണിയായിട്ടുള്ള ഫ്രേസര്‍ പ്രൈസ് 10.77 സെക്കന്‍ഡിലാണ് ഓട്ടം പൂര്‍ത്തിയാക്കിയത്. അതേസമയം, മൂന്ന് തവണ കിരീടം നേടിയ ബ്രിട്ടന്റെ ആഷര്‍ സ്മിത്തിന് എട്ടാം സ്ഥാനം മാത്രമാണ് ലഭിച്ചത്. 11 സെക്കന്‍ഡിലായിരുന്നു ഫിനിഷിംഗ്.
---- facebook comment plugin here -----