Connect with us

Editors Pick

ലോക ചെസ്‌ ചാമ്പ്യന്‌ ലഭിക്കുന്നത്‌ കോടികൾ; ഗുകേഷിൻ്റെ സമ്മാനത്തുക അറിയാം

വിശ്വനാഥൻ ആനന്ദിന് ശേഷം ഈ കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഗുകേഷ്.

Published

|

Last Updated

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാമ്പ്യനായി ഇന്ത്യയുടെ ഡി ഗുകേഷ് ചരിത്രത്തിലേക്ക്‌ കരുക്കൾ നീക്കിയിരിക്കുകയാണ്‌. സിംഗപ്പൂരിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലെ 14-ാമത്തെയും അവസാനത്തെയും ക്ലാസിക്കൽ ഗെയിമിൽ വിജയിച്ച് ഗുകേഷ് നിലവിലെ ചാമ്പ്യൻ ഡിംഗ് ലിറനെ മറികടന്നു. വിശ്വനാഥൻ ആനന്ദിന് ശേഷം ഈ കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഗുകേഷ്. നേരത്തെ 22‐ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനെന്ന റെക്കോർഡ് നേടിയ റഷ്യൻ ഗ്രാൻഡ്‌ മാസ്റ്റർ ഗാരി കാസ്പറോവിനെയാണ് 18 കാരനായ ഗുകേഷ് പിന്തള്ളിയത്.

2024ലെ ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടിയ ഗുകേഷിൻ്റെ സമ്മാനത്തുക എത്രയാകുമെന്നാണ്‌ പലരും അന്വേഷിച്ചത്‌. ലോക ചെസ് ചാമ്പ്യൻഷിപ്പിലെ ഓരോ ഗെയിമിലെയും വിജയത്തിന്‌ 2 ലക്ഷം ഡോളറാണ്‌ (ഏകദേശം 1.69 കോടി രൂപ) സമ്മാനത്തുക. മൂന്ന് ഗെയിമുകൾ വിജയിച്ച ഗുകേഷ് 6 ലക്ഷം ഡോളർ (ഏകദേശം 5.07 കോടി രൂപ) സ്വന്തമാക്കി. മറുവശത്ത്, രണ്ട് ഗെയിമുകൾ വിജയിച്ച ലിറന് 4 ലക്ഷം ഡോളർ (ഏകദേശം 3.38 കോടി രൂപ) ലഭിച്ചു.

ഇതിനുപുറമേ ടൂർണമെൻ്റിൻ്റെ സമ്മാനത്തുകയായി 1.5 മില്യൺ ഡോളർ കൂടിയുണ്ട്‌. ഇത്‌ രണ്ട് പേർക്കും തുല്യമായി വിഭജിക്കും. ഇതോടെ ഗുകേഷിൻ്റെ മൊത്തം സമ്മാനത്തുക 1.35 മില്യൺ ഡോളറും (ഏകദേശം 11.45 കോടി രൂപ) ലിറന്റെത് 1.15 മില്യൺ ഡോളറും (ഏകദേശം 9.75 കോടി രൂപ) ആകും.

Latest