Connect with us

Education Notification

ലോകോത്തര നിലവാരത്തിൽ കുസാറ്റിലെ എൻജിനീയറിംഗ്

പ്രവേശനം ഫിബ്രവരി 26 വരെ

Published

|

Last Updated

കേരളത്തിലെ എണ്ണം പറഞ്ഞ ക്യാമ്പസുകളിൽ ഒന്നാണ് കുസാറ്റ് (കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി ). 1971ൽ സ്ഥാപിതമായ ഈ സ്ഥാപനത്തിൽ ഏറ്റവും മികച്ച യു ജി, പി ജി, പിഎച്ച് ഡി, ഇൻ്റഗ്രേറ്റഡ് പ്രോഗ്രാമുകൾ ലഭ്യമാണ്. അപ്ലൈഡ് സയൻസ്, ടെക്‌നോളജി, ഇൻഡസ്ട്രി, കൊമേഴ്‌സ്, മാനേജ്‌മെൻ്റ്, സോഷ്യൽ സയൻസ് എന്നീ മേഖലകളിൽ വ്യത്യസ്ത കോഴ്‌സുകളിൽ ചേർന്ന് പഠിക്കാം. കുസാറ്റ് ഇന്ന് ലോകോത്തര നിലവാരം പുലർത്തുന്ന ക്യാമ്പസാണ്. ക്യു എസ് റാങ്കിംഗിലും ടൈംസ് റാങ്കിംഗിലും മികച്ച സ്‌കോർ കുസാറ്റിനുണ്ട്.
അതുകൊണ്ടുതന്നെ ലോകപ്രശസ്തമായ യൂനിവേഴ്‌സിറ്റികളും സ്ഥാപനങ്ങളുമായി കുസാറ്റിന് അക്കാദമിക സഹകരണവും സ്റ്റുഡൻസ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളും ഉണ്ട്. അന്താരാഷ്ട്ര കോൺഫറൻസുകളും സെമിനാറുകളും വർക്ക്‌ഷോപ്പുകളും വർഷാവർഷം ഇവിടെ നടക്കുന്നുണ്ട്. വ്യത്യസ്ത ദേശീയ അന്തർ ദേശീയ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന റിസർച്ച് സെൻ്ററുകളും ഈ യൂനിവേഴ്‌സിറ്റിയുടെ പ്രത്യേകതയാണ്. എല്ലാവർഷവും മികച്ച പ്ലേസ്‌മെൻ്റ് ലഭിക്കുന്ന ഈ സ്ഥാപനത്തിലെ വിദ്യാർഥികൾ പ്രശസ്തമായ കമ്പനികളിലും സ്ഥാപനങ്ങളിലും ഉന്നത മേഖലകളിൽ ജോലി നേടുന്നവരാണ്. ധാരാളം അന്താരാഷ്ട്ര വിദ്യാർഥികൾ പഠിക്കുന്ന ഈ സ്ഥാപനം ഒരു ഇൻ്റർനാഷനൽ ക്യാമ്പസ് എക്‌സ്പീരിയൻസാണ് സമ്മാനിക്കുന്നത്.

യു ജി പ്രവേശനം
2023 വർഷത്തേക്കുള്ള പ്രവേശനം കുസാറ്റിൽ ആരംഭിച്ചു. ഫെബ്രുവരി 26 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. ഹയർ സെക്കൻഡറി തലത്തിൽ സയൻസ് വിഷയം പഠിച്ച 50ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം.

യു ജി കോഴ്‌സുകൾ
B.Tech Civil Engineering, Computer Science & Engineering, Electrical & Electronics Engineering, Electronics & Communication Engineering, Information Technology, Mechanical Engineering, Safety and Fire Engineering, Marine Engineering, Naval Architecture and Ship Building, Polymer Science & Engineering, Instrumentation and Control Engineering എന്നിവയാണ് ബി ടെക് എൻജിനീയറിംഗ് കോഴ്‌സുകൾ. പാർട്ട് ടൈം ബി ടെക് കോഴ്‌സുകളായി B.Tech Civil Engineering, Mechanical Engineering എന്നിവയും നൽകി വരുന്നു. മൂന്ന് വർഷത്തെ പോളി ടെക്‌നിക് വിജയിച്ചവർക്ക് ലാറ്ററൽ എൻട്രി വഴി ബി ടെക് മൂന്നാം സെമസ്റ്ററിലേക്ക് അഡ്മിഷൻ നേടാം. മൂന്ന് വർഷത്തെ ബി വോക്ക് ഡിഗ്രിയായ Business Process and Data Analytics എന്ന കോഴ്‌സും ലഭ്യമാണ്.

മേൽപറഞ്ഞ കോഴ്‌സുകളടക്കം 18 എം ടെക് കോഴ്‌സുകളും ലഭ്യമാണ്. ഏപ്രിൽ എട്ട് വരെ അപേക്ഷിക്കാം. ചില വിഷയങ്ങളിൽ പാർട്ട് ടൈം എം ടെക്കും ലഭ്യമാണ്.

ഇൻ്റഗ്രേറ്റഡ് കോഴ്‌സുകൾ
ഹയർ സെക്കൻഡറിയിൽ സയൻസ് വിഷയങ്ങൾ പഠിച്ച വിദ്യാർഥികൾക്ക് യു ജി – പി ജി ബിരുദം നൽകുന്ന അഞ്ച് വർഷത്തെ ഇൻ്റഗ്രേറ്റഡ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അവസാന വർഷ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം.
M Sc in Photonics, Computer Science (Artificial Intelligence & Data Science), Biological Sciences, Chemistry, Mathematics, Physics എന്നിവയാണ് ഇൻ്റഗ്രേറ്റഡ് കോഴ്‌സുകൾ.
നിയമ പഠനത്തിൽ ഓണേഴ്‌സ് ബിരുദങ്ങളായി അഞ്ച് വർഷത്തെ BBA LL.B, B.Com LL.B യും നൽകി വരുന്നു. 60 ശതമാനം മാർക്കോടെയുള്ള പ്ലസ്ടുവാണ് യോഗ്യത.

പി ജി കോഴ്‌സുകൾ
ബിരുദ തലത്തിൽ 55 ശതമാനം മാർക്ക് നേടിയവർക്ക് താഴെ കൊടുത്ത പി ജി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.
M.Sc Mathematics, Physics, Chemistry, Statistics, Computer Science with specialization in Artificial Intelligence, Computer Science with specialization in Data Science, Forensic Science, Electronic Science, Hydrochemistry, Oceanography, Marine Geology, Marine Geophysics, Meteorology, Environmental Science and Technology, Biotechnology, Microbiology, Marine Biology, Industrial Fisheries, Econometrics and Financial Technology, Seafood Safety and Trade, M Voc in Software Application Development, M Voc in Consultancy Management, MCA, MA Applied Economics, MA Hindi Language and Literature, Masters in Bioethics, LLM, MBA (Full Time / Part Time), Three-year LL. B എന്നീ കോഴ്‌സുകളിലേക്ക് ഫെബ്രുവരി 26 വരെ അപേക്ഷിക്കാം. രണ്ട് വിഷയത്തിൽ അഞ്ച് വർഷത്തെ ഇൻ്റഗ്രേറ്റഡ് എൽ എൽ എം – പി എച്ച് ഡി ക്ക് ലോ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
പാർട് ടൈം, ഈവനിംഗ്, ഓൺലൈൻ വഴി നിരവധി സർട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്‌സുകളും കുസാറ്റ് നൽകുന്നുണ്ട്.

പ്രത്യേകം ശ്രദ്ധിക്കേണ്ടവ
1. എം ബി എ കോഴ്‌സിന് പ്രത്യേക പ്രവേശന പരീക്ഷ നടത്തുന്നില്ല. അതിനാൽ തന്നെ അപേക്ഷാർഥികൾ KMAT, CMAT, CAT എന്നിവയിൽ ഏതെങ്കിലും ഒരു അഭിരുചി പരീക്ഷയുടെ സ്‌കോർ നിശ്ചിത സമയത്തിനകം ഹാജരാക്കണ്ടതുണ്ട്.
2. ബി ടെക് മറൈൻ എൻജിനീയറിംഗിന് കുസാറ്റിലേക്ക് രജിസ്റ്റർ ചെയ്ത് IMU CAT പ്രവേശന പരീക്ഷയാണ് അഭിമുഖീകരിക്കേണ്ടത്.
3. എം ടെക് കോഴ്‌സിന് അപേക്ഷിക്കുന്നവർ GATE സ്‌കോർ നേടിയിരിക്കണം.
4. കുസാറ്റിലെ ബി ടെക് മറൈൻ എൻജിനീയറിംഗ്, നേവൽ ആർക്കിടക്ചർ, സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിംഗ് തുടങ്ങിയ കോഴ്‌സുകൾ വലിയ തൊഴിൽ സാധ്യതയും മികച്ച പ്ലേസ്‌മെൻ്റും ലഭിക്കുന്നതാണ്.
5. മുഴുവൻ വിഷയത്തിലേക്കുമുള്ള പ്രവേശന പരീക്ഷകൾ ഏപ്രിൽ 29, 30 മെയ് ഒന്ന് തീയതികളിലായി ഓൺലൈൻ വഴി നടത്തും. വിവരങ്ങൾക്ക് www. admission.cusat.ac.in സന്ദർശിക്കുക.

കരിയർ കൗൺസിലർ, വെഫി ഫോൺ: 9633872234

Latest