Connect with us

cricket world cup 2023

ഇന്ത്യക്കും ബാറ്റിംഗ് തകര്‍ച്ച; കംഗാരുക്കള്‍ തിരിച്ചടിക്കുന്നു

പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കും മുമ്പ് മൂന്ന് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്.

Published

|

Last Updated

ചെന്നൈ | ഐ സി സി ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ആസ്‌ത്രേലിയ ഉയര്‍ത്തിയ 200 എന്ന വിജയലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഇന്ത്യക്കും തുടക്കത്തില്‍ തിരിച്ചടി. സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കും മുമ്പ് മൂന്ന് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഇശാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ സംപൂജ്യരായി മടങ്ങി.

ഒരോവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹാസില്‍വുഡ് ആണ് ഇന്ത്യക്ക് മാരക പ്രഹരമേല്‍പ്പിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്കിനാണ് ഒരു വിക്കറ്റ്. ആസ്‌ത്രേലിയൻ ബാറ്റിംഗും വൻ തകര്‍ച്ച നേരിട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത കംഗാരുക്കള്‍ 49.3 ഓവറില്‍ 199 റണ്‍സിന് ആള്‍ ഔട്ടായി. ഇന്ത്യന്‍ സ്പിന്നര്‍മാരാണ് കംഗാരുക്കളുടെ കഥകഴിച്ചത്.

രവീന്ദ്ര ജഡേജ 10 ഓവറില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് കൊയ്തു. കുല്‍ദീപ് യാദവും ജസ്പ്രീത് ബുംറയും രണ്ട് വീതവും മുഹമ്മദ് സിറാജ്, ഹര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍ എന്നിവര്‍ ഒന്ന് വീതവും വിക്കറ്റെടുത്തു. ഓസീസ് ബാറ്റിംഗ് നിരയില്‍ 46 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്ത് ആണ് ടോപ് സ്‌കോറര്‍. ഡേവിഡ് വാര്‍ണര്‍ 41ഉം മിച്ചല്‍ സ്റ്റാര്‍ക്ക് 28ഉം മാര്‍നസ് ലബുഷെയ്ന്‍ 27ഉം റണ്‍സെടുത്തു.

ടോസ് ലഭിച്ച ആസ്‌ത്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ ആദ്യ ഇലവനില്‍ ഇശാന്‍ കിഷനും ആര്‍ അശ്വിനും ഉള്‍പ്പെട്ടു. ഡെങ്കിപ്പനി ബാധിച്ചതിനാല്‍ ശുബ്മാന്‍ ഗില്‍ പുറത്താണ്.

Latest