Connect with us

Ongoing News

ലോകകപ്പ്: ബംഗ്ലാദേശിന് എതിരായ മത്സരത്തിനിടെ ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യക്ക് പരുക്ക്

ഫോളോ ത്രൂ ചെയ്യാൻ ശ്രമിക്കുന്നതിനിടെ വലതുകാൽ ഉപയോഗിച്ച് പന്ത് തടയാൻ ശ്രമിച്ചപ്പോഴാണ് കണങ്കാലിന് പരുക്കേറ്റത്.

Published

|

Last Updated

ന്യൂഡൽഹി | ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിന് എതിരായ മത്സരത്തിനിടെ ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യക്ക് പരുക്കേറ്റു. ഒൻപതാമത്തെ ഓവറിൽ പന്തെറിയുന്നതിനിടെയാണ് ഹർദിക്കിന് പരുക്കേറ്റത്. ഒൻപതാം ഓവറിലെ മൂന്നാം പന്തിൽ ബംഗ്ലാദേശ് ഓപണർ ലിറ്റൺ ദാസിന്റെ ശക്തമായ സ്ട്രെയിറ്റ് ഡ്രൈവ് തയടയാൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം.

ഫോളോ ത്രൂ ചെയ്യാൻ ശ്രമിക്കുന്നതിനിടെ വലതുകാൽ ഉപയോഗിച്ച് പന്ത് തടയാൻ ശ്രമിച്ചപ്പോഴാണ് കണങ്കാലിന് പരുക്കേറ്റത്. കാലുടക്കി താരം ഗ്രൗണ്ടിൽ വീഴുകയായായിരുന്നു.

അപകടത്തെ തുടർന്ന് ഹർദിക്കിനെ ആശുപത്രിയിലേക്ക് മാറ്റി. കൊഹ്‍ലിയാണ് ഹർദിക്കിന്റെ ഓവർ പിന്നീട് പൂർത്തിയാക്കിയത്. സൂര്യകുമാർ യാദവിനെ പകരക്കാരനായി ഇറക്കി മത്സരം തുടരുകയാണ്.