saudi win
ലോകകപ്പ് വിജയം: നാളെ സഊദിയിൽ പൊതു അവധി
സർക്കാർ- സ്വകാര്യ മേഖലക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം
റിയാദ് | ഫിഫ ലോകകപ്പ് ഗ്രൂപ്പ് ത്സരത്തിൽ അർജന്റീനയെ പരാജയപ്പെടുത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് സഊദിയിൽ ഭരണാധികാരി സൽമാൻ രാജാവ് പൊതുഅവധി പ്രഖ്യാപിച്ചു. ദേശീയ ടീമിന്റെ വിജയം അവധിയായി ആഘോഷിക്കാൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നൽകിയ ശിപാർശ സൽമാൻ രാജാവ് അംഗീകരിക്കുകയായിരുന്നു.
പൊതു സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അടക്കം എല്ലാ മേഖലയിലും അവധി ബാധകമാണ്. മത്സരം വീക്ഷിക്കുന്നതിന് ഇന്ന് സർക്കാർ ജീവനക്കാർക്ക് ഉച്ചക്ക് പന്ത്രണ്ട് മണി മുതൽ അവധി നൽകിയിരുന്നു.
---- facebook comment plugin here -----