International
സന വിമാനത്താവളത്തിലെ ഇസ്‌റാഈല്‍ ആക്രമണത്തിനിടെ ലോകാരോഗ്യ സംഘടനാ മേധാവി രക്ഷപ്പെട്ടത് അത്ഭുതകരമായി
ടെഡ്രോസും ലോകാരോഗ്യ സംഘടനയിലെ സഹപ്രവര്‍ത്തകരും ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥരും , വിമാനത്തില്‍ കയറാന്‍ പോകവെയാണ് ഇസ്‌റാഈലിന്റെ ബോംബ് ആക്രമണം
സന | യെമനിലെ സന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇസ്‌റാഈല്‍ നടത്തിയ ബോംബ് ആക്രമണത്തിനിടെ ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് രക്ഷപ്പെട്ടത് തലനാരിഴക്ക്. ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ടെഡ്രോസും ലോകാരോഗ്യ സംഘടനയിലെ സഹപ്രവര്‍ത്തകരും ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥരും , വിമാനത്തില്‍ കയറാന്‍ പോകവെയാണ് ഇസ്‌റാഈലിന്റെ ബോംബ് ആക്രമണം . ആക്രമണത്തില്‍ വിമാനത്തിലെ ഒരു ജീവനക്കാരന്‍ അടക്കം 30 പേര്‍ക്ക് പരുക്കേറ്റു.
താന്‍ വിമാനത്താവളത്തില്‍ ഉള്ളപ്പോളാണ് ആക്രമണമെന്നും ഭാഗ്യത്തിനാണ് ജീവന്‍ നഷ്ടമാകാതിരുന്നതെന്നും ലോകാരോഗ്യ സംഘടനാ മേധാവി സമൂഹമാധ്യമത്തില്‍ കുറിച്ചു. ഞങ്ങള്‍ ഉണ്ടായിരുന്ന സ്ഥലത്ത് നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയുള്ള എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, ഡിപ്പാര്‍ച്ചര്‍ ലോഞ്ച്, റണ്‍വേ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. സഹപ്രവര്‍ത്തകരും ഞാനും സുരക്ഷിതരാണ്’. അഥാനോം എക്‌സില്‍ കുറിച്ചു
ബോംബ് ആക്രമണത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് അപലപിച്ചു. എന്നാല്‍ സന വിമാനത്താവളത്തിന് സമീപത്തുള്ള ഹൂതികളുടെ രഹസ്യ ആയുധശാലകള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്‌റാഈലിന്‍രെ വാദം