Uae
ലോക മാനസികാരോഗ്യ ദിനം: പ്രസംഗ മത്സരം സംഘടിപ്പിച്ചു
അബൂദബിയിലെ പ്രശസ്തമായ 20 ഓളം സ്‌കൂളുകളില്‍ നിന്നുമായി 40 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
അബൂദബി | ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് വിദ്യാര്‍ഥികള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിച്ചു. ലോക മാനസികാരോഗ്യ ദിനമായ ഒക്ടോബര്‍ 10 വ്യാഴാഴ്ച അഹല്യ ഹോസ്പിറ്റല്‍ മുസ്സഫയില്‍ വച്ച് സംഘടിപ്പിച്ച പ്രസംഗ മത്സരത്തില്‍ അബൂദബിയിലെ പ്രശസ്തമായ 20 ഓളം സ്‌കൂളുകളില്‍ നിന്നുമായി 40 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
മത്സരത്തില്‍ അബുദാബി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഇവ വിനോദ് ഒന്നാം സ്ഥാനവും അബൂദബി മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി അസ്സഹ്‌റ ഷാനവാസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പരിപാടിയില്‍ അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് സീനിയര്‍ ഓപറേഷന്‍സ് മാനേജര്‍ സൂരജ് പ്രഭാകരന്‍, അഹല്യ ഹോസ്പിറ്റല്‍ മുസ്സഫ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.സുധീര്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ഇന്ദുചൂഡന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ഹരി പ്രസാദ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.