Connect with us

Health

മാനസ് സെന്ററില്‍ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു

സൊസൈറ്റി ഫോര്‍ മെന്റല്‍ ഹെല്‍ത്ത് പ്രസി. പി പി മുഹമ്മദ് ഹസന്റെ അധ്യക്ഷതയില്‍ ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ബ്രാഞ്ച് പ്രസി. ഡോ. മോഹന്‍സുന്ദരം ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കോഴിക്കോട് | ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ബ്രാഞ്ചിന്റെയും തലക്കുളത്തൂര്‍ ടാംടണ്‍ അബ്ദുല്‍ അസീസ് മെമ്മോറിയല്‍ മാനസ് സെന്ററിന്റെയും കോഴിക്കോട് സൈക്യാട്രിക് ഗില്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. അഫാസ് വെല്‍നെസ്സ് ആന്‍ഡ് ലേണിംഗ് എന്‍ഹാന്‍സ്മെന്റ് സെന്റര്‍, നാഷണല്‍ ഹോസ്പിറ്റല്‍ കോളേജ് ഓഫ് നഴ്സിംഗ്, റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.

സൊസൈറ്റി ഫോര്‍ മെന്റല്‍ ഹെല്‍ത്ത് പ്രസി. പി പി മുഹമ്മദ് ഹസന്റെ അധ്യക്ഷതയില്‍ ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ബ്രാഞ്ച് പ്രസി. ഡോ. മോഹന്‍സുന്ദരം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് അസി. പ്രൊഫ. ഡോ. ടോം വര്‍ഗീസ് പ്രഭാഷണം നടത്തി.

റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ് വക ഉപഹാരം പ്രസി. അഡ്വ. ശ്രീകുമാറും സെക്ര. ലിജീഷും ചേര്‍ന്ന് മാനസ് സെന്ററിന് സമര്‍പ്പിച്ചു. അഫാസ് വെല്‍നെസ്സ് ആന്‍ഡ് ലേണിംഗ് എന്‍ഹാസ്മെന്റ് സെന്റര്‍ ചീഫ് സൈക്കോളജിസ്റ്റ് അഫ്ന അബ്ദുല്‍ നാഫി, നാഷണല്‍ ഹോസ്പിറ്റല്‍ കോളേജ് ഓഫ് നഴ്സിംഗ് ലക്ചറര്‍ ടി ആന്‍ഷി ആശംസകളര്‍പ്പിച്ചു. മാനസ് സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍ അഷ്റഫ് ചേലാട്ട് ആമുഖ പ്രഭാഷണം നടത്തി. സൊസൈറ്റി ഫോര്‍ മെന്റല്‍ ഹെല്‍ത്ത് സെക്രട്ടറി അഡ്വ. പി പ്രദീപ് കുമാര്‍ സ്വാഗതവും മാനസ് സെന്റര്‍ മാനേജര്‍ പി ടി മൊയ്തീന്‍ കോയ നന്ദിയും പറഞ്ഞു.

ക്യാപ്ഷന്‍: തലക്കുളത്തൂര്‍ ടാംടണ്‍ അബ്ദുല്‍ അസീസ് മെമ്മോറിയല്‍ മാനസ് സെന്ററില്‍ നടന്ന ലോക മാനസികാരോഗ്യ ദിനാചരണം ഡോ. എസ് മോഹന്‍സുന്ദരം ഉദ്ഘാടനം ചെയ്യുന്നു.

 

Latest