Connect with us

Kozhikode

'മാനസി'ല്‍ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു

ബോധവത്കരണ റാലി തലക്കുളത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള ഫ്ളാഗ് ഓഫ് ചെയ്തു. ബോധവത്കരണ സെമിനാര്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് എ സി പി. എ ഉമേഷ് ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കോഴിക്കോട് | ‘മാനസികാരോഗ്യം ഒരു സാര്‍വത്രിക മനുഷ്യാവകാശമാണ്’ എന്ന ലോകാരോഗ്യ സംഘടനയുടെ സന്ദേശവുമായി സൊസൈറ്റി ഫോര്‍ മെന്റല്‍ ഹെല്‍ത്ത് കേരള-ടാംഠണ്‍ അബ്ദുല്‍ അസീസ് മെമ്മോറിയല്‍ മാനസ് സെന്റര്‍, തലക്കുളത്തൂര്‍ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു.

ബോധവത്കരണ റാലി തലക്കുളത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള ഫ്ളാഗ് ഓഫ് ചെയ്തു. നാഷണല്‍ ഹോസ്പിറ്റല്‍ കോളജ് ഓഫ് നഴ്സിങ്, സി എം എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അഫാസ് വെല്‍നസ് ആന്‍ഡ് എന്‍ഹാന്‍സ്മെന്റ് സെന്റര്‍ എന്നിവയിലെ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു.

ബോധവത്കരണ സെമിനാര്‍ സൊസൈറ്റി ഫോര്‍ മെന്റല്‍ ഹെല്‍ത്ത് കേരള പ്രസിഡന്റ് ഡോ: പി പി മുഹമ്മദ് ഹസ്സന്റെ അധ്യക്ഷതയില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് എ സി പി. എ ഉമേഷ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള വൈസ് പ്രസിഡന്റ് ഡോ: എസ് മോഹന്‍ സുന്ദരം മാനസികാരോഗ്യ ദിന സന്ദേശം നല്‍കി.

മാനസ് സെന്റര്‍ കോര്‍ഡിനേറ്റര്‍ അഷ്‌റഫ് ചേലാട്ട്, മാനേജര്‍ പി ടി മൊയ്തീന്‍ കോയ, സെക്രട്ടറി റിട്ട: മുന്‍സീഫ് അഡ്വ: പി പ്രദീപ് കുമാര്‍, റോട്ടറി ഡിസ്ട്രിക്ട് 3204 ഗവര്‍ണര്‍ ഡോ: സേതുശിവശങ്കര്‍, സൊസൈറ്റി ഫോര്‍ മെന്റല്‍ ഹെല്‍ത്ത് മാനേജിങ് കമ്മിറ്റി അംഗങ്ങളായ റിട്ട: പ്രൊഫ. ടി എം രവീന്ദ്രന്‍, സുരേന്ദ്രന്‍ പാറാടന്‍, റിട്ട: പ്രൊഫ. ഒ ജെ ചിന്നമ്മ, അഫാസ് വെല്‍നസ് ആന്‍ഡ് ലേണിങ് എന്‍ഹാന്‍സ്മെന്റ് സെന്റര്‍ ചീഫ് സൈക്കോളജിസ്റ്റ് അഫ്ന അബ്ദുല്‍ നാഫി, സി എം എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാത്തിമ ഹന്ന ഹാഗര്‍, റിട്ട: പ്രൊഫ. ശ്രീമോനുണ്ണി പ്രസംഗിച്ചു.

റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ് വകയായി മാനസ് സെന്ററിന് നല്‍കിയ സ്റ്റീല്‍ ഷെല്‍ഫിന്റെ താക്കോല്‍ ദാനകര്‍മം ക്ലബ് പ്രസിഡന്റ് ഡോ: സുന്ദര്‍രാജുലു നിര്‍വഹിച്ചു. വിവിധ കലാകായിക മത്സരങ്ങളില്‍ വിജയികളായ മാനസ് അന്തേവാസികള്‍ക്കുള്ള സമ്മാനദാനം വിശിഷ്ടാതിഥികള്‍ നിര്‍വഹിച്ചു.

 

Latest