sys
എസ് വൈ എസ് ജലസംരക്ഷണ കാമ്പയിന് ലോക ജലദിനത്തിൽ തുടക്കമായി
മഞ്ചേരി ഹികമിയ്യ കാമ്പസിൽ നടന്ന പരിപാടിയിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
മലപ്പുറം | ‘ജലമാണ് ജീവൻ’ എന്ന പ്രമേയത്തിൽ എസ് വൈ എസ് സംഘടിപ്പിക്കുന്ന ജല സംരക്ഷണ കാമ്പയിന് മലപ്പുറം ഈസ്റ്റ് ജില്ലയിൽ തുടക്കമായി. ലോക ജലദിനത്തിൽ മഞ്ചേരി ഹികമിയ്യ കാമ്പസിൽ നടന്ന പരിപാടിയിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ഉബൈദുല്ല എം എൽ എ വിശിഷ്ടാതിഥിയായിരുന്നു.
കാമ്പസിനു സമീപം സ്ഥാപിച്ച തണ്ണീർപന്തലിന്റെ സമർപ്പണവും മന്ത്രി നിർവഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ കോഡൂർ, എസ് വൈ എസ് ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് ഹസൈനാർ സഖാഫി കുട്ടശ്ശേരി, മുഈനുദ്ദീൻ സഖാഫി വെട്ടത്തുർ, സിദ്ദീഖ് സഖാഫി വഴിക്കടവ്, യു ടി എം ശമീർ, മുജീബ് പള്ളിക്കൽ, കെ അബുബക്കർ സഖാഫി പങ്കെടുത്തു.
ജലസംരക്ഷണ കാമ്പയിന്റെ ഭാഗമായി ജില്ലയിൽ 11 ജലാശയങ്ങളുടെ മെഗാ ശുചീകരണം, 700 തണ്ണീർ പന്തൽ, 25,000 തണ്ണീർ കുടം, 700 വാട്ടർ ബൂത്തുകൾ, 50,000 കുടുംബങ്ങളിൽ ബോധവൽക്കരണം, 77 കേന്ദ്രങ്ങളിൽ കുടിവെള്ള വിതരണം, 77 പൊതു ജലാശയങ്ങളുടെ ശുചീകരണം, പോസ്റ്റർ പ്രദർശനം, 11 പൊതുകിണറുകൾ സമർപ്പിക്കൽ തുടങ്ങിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
---- facebook comment plugin here -----