Kerala
പുഴുവരിച്ച അരി; ഭക്ഷ്യ കമ്മീഷന് വിശദീകരണം നല്‍കി വയനാട് എ ഡി എം
ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ വിതരണം ചെയ്യില്ലെന്ന് എ ഡി എം അറിയിച്ചതായി കമ്മീഷന്‍. മുഴുവന്‍ ഭക്ഷ്യവസ്തുക്കളും പരിശോധനക്ക് വിധേയമാക്കും.
കല്‍പ്പറ്റ | വയനാട് മേപ്പാടിയിലെ ദുരന്ത ബാധിതര്‍ക്ക് പുഴുവരിച്ച അരി വിതരണം ചെയ്ത സംഭവത്തില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന് വിശദീകരണം നല്‍കി വയനാട് എ ഡി എം. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ വിതരണം ചെയ്യില്ലെന്ന് എ ഡി എം അറിയിച്ചതായി കമ്മീഷന്‍ വ്യക്തമാക്കി.
മുഴുവന്‍ ഭക്ഷ്യവസ്തുക്കളും പരിശോധനക്ക് വിധേയമാക്കും.
നിര്‍മാണ്‍ എന്ന സംഘടന നല്‍കിയ കിറ്റുകളിലെ വസ്തുക്കളിലാണ് പുഴുവരിച്ചത്. സെപ്തംബറിലാണ് കിറ്റുകള്‍ ലഭിച്ചതെന്നും എ ഡി എം എ ഡി എം വിശദീകരിച്ചു.
---- facebook comment plugin here -----