Connect with us

Kerala

തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച പുഴുവരിച്ച മീന്‍ പിടിയില്‍

തമിഴ്‌നാട് മുട്ടത്തില്‍ നിന്നും ആലുവയിലേക്ക് കൊണ്ട് പോകുകയായിരുന്ന രണ്ട് കണ്ടയ്‌നര്‍ മീനാണ് എക്‌സൈസ് പിടികൂടിയത്

Published

|

Last Updated

തിരുവനന്തപുരം |  തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച പുവുവരിച്ച മീന്‍ അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടികൂടി. തമിഴ്‌നാട് മുട്ടത്തില്‍ നിന്നും ആലുവയിലേക്ക് കൊണ്ട് പോകുകയായിരുന്ന രണ്ട് കണ്ടയ്‌നര്‍ മീനാണ് എക്‌സൈസ് പിടികൂടിയത്.

മുട്ടം സ്വദേശികളായ പ്രകാശ്, വിനോദ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. .വാഹന പരിശോധനയ്ക്കിടയില്‍ കണ്ടെയ്‌നറിന്റെ ഡോര്‍ തുറന്നപ്പോള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫുഡ് ആന്‍ഡ് സേഫ്റ്റി സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിവരുന്നു.

 

Latest