Kerala
പോലീസിലെ പുഴുക്കുത്തുകളെ വച്ചുപൊറുപ്പിക്കില്ല; ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും: മന്ത്രി മുഹമ്മദ് റിയാസ്
കേരളത്തിലെ പോലീസ് സംവിധാനം ആകെ മോശമാണെന്ന് ആര്‍ക്കും പറയാനാവില്ല.
തിരുവനന്തപുരം | പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിന്മേല് പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. തെറ്റിനോട് ഒരു കോംപ്രമൈസുമില്ലെന്നും ഉപ്പ് തിന്നവര്‍ ആരായാലും വെള്ളം കുടിക്കുമെന്നും മന്ത്രി പറഞ്ഞു.കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോപണങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും അതേപ്പറ്റി പ്രതികരിച്ചിട്ടുണ്ട്. കേരളത്തിലെ പോലീസ് സംവിധാനം ആകെ മോശമാണെന്ന് ആര്‍ക്കും പറയാനാവില്ല.
വര്‍ഗീയ കലാപങ്ങള്‍ക്ക് കക്ഷി ചേരുന്നവരായിരുന്നു നേരത്തെ കേരളത്തിലെ പോലീസ്. പല പ്രവൃത്തികളുടേയും ഇടനിലക്കാരായി മുമ്പ് പോലീസ് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനു ശേഷം ഇടതുപക്ഷത്തിന്റെ നയം നടപ്പിലാക്കി ജനകീയ പോലീസ് സംവിധാനം കൊണ്ടുവന്നു.ഇടതുസര്‍ക്കാര്‍ വന്നശേഷം ജനങ്ങള്‍ക്ക് ഏതു സമയവും പോലീസിനെ സമീപിക്കാവുന്ന നില വന്നു.
മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതുപോലെ, ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുകളുണ്ടെങ്കില്‍ കര്‍ക്കശ നിലപാട് സ്വീകരിച്ചു പോകും. ഇത് ഇടതുപക്ഷ സര്‍ക്കാരാണ്, തെറ്റിന് ഒരു തരത്തിലുള്ള സംരക്ഷണവും സര്‍ക്കാര്‍ നല്‍കില്ലെന്നും മന്ത്രി പറഞ്ഞു.