Connect with us

International

പിതാവിന്റെ ജോലി നഷ്ടമായാല്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടിവരുമെന്ന ആശങ്ക; യു എസില്‍ ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിയെ കാണാതായി

മാതാവ് ശ്രീദേവി ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയിലേക്കു മടങ്ങിയതിനു ശേഷം വീണ്ടും ആശ്രിത വീസയ്ക്ക് അപേക്ഷിച്ചിരിക്കുകയാണ്

Published

|

Last Updated

വാഷിങ്ടന്‍ |  അമേരിക്കയിലെ അര്‍കാന്‍സസില്‍ ഇന്ത്യന്‍ വംശജയായ 14കാരി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മൂന്നാഴ്ചയായി കാണാനില്ല. കോണ്‍വേയില്‍നിന്നുള്ള തന്‍വി മരുപ്പള്ളി എന്ന പെണ്‍കുട്ടിയെയാണ് കാണാതായിരിക്കുന്നത്. ബസില്‍ സ്‌കൂളിലേക്കു പോയ തന്‍വിയെ ജനുവരി 17നാണ് അവസാനമായി പ്രദേശത്തു കണ്ടതെന്നു പോലീസ് പറഞ്ഞു.യു എസിലെ കൂട്ടപ്പിരിച്ചു വിടലിന്റെ ഭാഗമായി ടെക്കിയായ പിതാവ് പവന്‍ റോയിക്ക് ജോലി നഷ്ടമാകുമെന്നും രാജ്യം വിടേണ്ടി വരുമെന്ന ആശങ്ക പെണ്‍കുട്ടിക്കുണ്ടായിരുന്നു.

വര്‍ഷങ്ങളായി യുഎസി കഴിയുന്ന കുടുംബം യുഎസ് പൗരത്വം നേടാനുള്ള ശ്രമത്തില്‍ കുടിയേറ്റ നിയമങ്ങളില്‍പെട്ട് വലയുകയാണെന്ന് തന്‍വിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ടെക് കമ്പനി ജീവനക്കാരനായ തന്‍വിയുടെ പിതാവ് പവന്‍ റോയിയുടെ ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. മാതാവ് ശ്രീദേവി ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയിലേക്കു മടങ്ങിയതിനു ശേഷം വീണ്ടും ആശ്രിത വീസയ്ക്ക് അപേക്ഷിച്ചിരിക്കുകയാണ്.പിതാവിന്റെ തൊഴില്‍വീസ നഷ്ടപ്പെട്ടാല്‍ ഇന്ത്യയിലേക്കു മടങ്ങേണ്ടിവരുമെന്ന് കുട്ടിയോടു പറഞ്ഞിരുന്നതായും പിതാവ് പവന്‍ പറഞ്ഞു.ഇത് കുട്ടിയില്‍ ഏറെ മാനസിക സമ്മര്‍ദം ഉണ്ടാക്കിയിരുന്നു

തന്‍വിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ കുടുംബം