Connect with us

National

ഹിറ്റ്‌ലറുടെ ഭരണത്തേക്കാള്‍ മോശം; കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് മമത

കേന്ദ്ര ഏജന്‍സികള്‍ വഴി സംസ്ഥാനങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയാണെന്ന് മമത

Published

|

Last Updated

കൊല്‍ക്കത്ത | കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി . കേന്ദ്ര ഏജന്‍സികള്‍ വഴി സംസ്ഥാനങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയാണെന്ന് മമത ആരോപിച്ചു. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ ദുര്‍ബലപ്പെടുത്തുകയാണെന്ന് പറഞ്ഞ മമത, മോദിയുടേത് ഹിറ്റ്ലര്‍ ഭരണത്തേക്കാള്‍ മോശമാണെന്നും വാര്‍ത്ത സമ്മേളനത്തില്‍ കുറ്റപ്പെടുത്തി

ബിജെപിയുടെ തുഗ്ലക്കി ഭരണമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. അഡോള്‍ഫ് ഹിറ്റ്ലറിനേക്കാളും, ജോസഫ് സ്റ്റാലിനേക്കാളും, ബെനിറ്റോ മുസ്സോളിനിയേക്കാളും മോശമാണ് കാവി പാര്‍ട്ടിയുടെ ഭരണം. ജനാധിപത്യം സംരക്ഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് സ്വയംഭരണാവകാശം നല്‍കണമെന്നും മമത ആവശ്യപ്പെട്ടു.

നൂറ് ഹിറ്റ്‌ലര്‍മാരെപ്പോലെയാണ് ബിജെപി നേതാക്കള്‍ പെരുമാറുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ പീഡിപ്പിക്കുകയാണെന്നും മമത വിമര്‍ശിച്ചു.

Latest