Connect with us

akg centare attack

കേരളം കണ്ടതില്‍വെച്ച് ഏറ്റവും ഹീനമായ ആക്രമണം: എ കെ ശശീന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം|  എ കെ ജി സെന്ററിന് നേരെയുണ്ടായത് കേരളം കണ്ടതില്‍വെച്ച് ഏറ്റവും ഹീനമായ ആക്രമണമാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. കേരളത്തില്‍ കുറച്ചുകാലമായി ബി ജെ പിയും കോണ്‍ഗ്രസും, സര്‍ക്കാരിനെതിരെ ആസൂത്രിതമായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്നും ശശീന്ദ്രന്‍ പ്രതികരിച്ചു.

കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ത്ത്, എല്‍ ഡി എഫിനെ ദുര്‍ബലപ്പെടുത്തി രാഷ്ട്രീയാധികാരം പിടിക്കാനാണ് പ്രതിപക്ഷ ശ്രമം. ജനാധിപത്യ വിശ്വാസികള്‍, ഈ നാടിനെ സ്‌നേഹിക്കുന്നവര്‍ ഇതിനെ അപലപിക്കേണ്ടതാണെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

 

Latest