Connect with us

National

വനിതാ ദിനത്തില്‍ ആരാധകര്‍ക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ഡബ്ല്യുപിഎല്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഗുജറാത്ത് ജയന്റ്‌സും തമ്മില്‍ നടക്കുന്ന മത്സരത്തിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും

Published

|

Last Updated

മുംബൈ| മാര്‍ച്ച് 8ന് വനിതാ ദിനത്തില്‍ മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തിലേക്ക് ആരാധകര്‍ക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് വിമന്‍സ് പ്രീമിയര്‍ ലീഗ്(ഡബ്ല്യുപിഎല്‍). മാര്‍ച്ച് എട്ടിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഗുജറാത്ത് ജയന്റ്‌സും തമ്മില്‍ നടക്കുന്ന മത്സരത്തിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. വനിതാ പ്രീമിയര്‍ ലീഗ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വിമന്‍സ് പ്രീമിയര്‍ ലീഗ് മത്സരങ്ങളിലും വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സൗജന്യ പ്രവേശനം നല്‍കുമെന്ന ബിസിസിഐ യുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

ഈ മാസം നാലാം തിയതിയാണ് വനിതാ പ്രീമിയര്‍ ലീഗ് ആരംഭിച്ചത്. കളിച്ച രണ്ട് മത്സരങ്ങളിലും വമ്പന്‍ ജയം കുറിച്ച മുംബൈ ഇന്ത്യന്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്.

 

Latest