Connect with us

wpl- 23

ഡബ്ല്യു പി എല്‍: ഗുജറാത്തിനെ തകര്‍ത്ത് ആര്‍ സി ബി

എട്ട് വിക്കറ്റിനാണ് ബെംഗളൂരുവിന്റെ വിജയം.

Published

|

Last Updated

ബ്രാബൗണ്‍ | ഡബ്ല്യു പി എല്ലിലെ 16ാം മത്സരത്തില്‍ ഗുജറാത്ത് ജയന്റ്‌സിനെ തകര്‍ത്ത് ആര്‍ സി ബി. 27 ബോള്‍ ബാക്കിനില്‍ക്കെ എട്ട് വിക്കറ്റിനാണ് ബെംഗളൂരുവിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 188 എന്ന ഭേദപ്പെട്ട സ്‌കോര്‍ കെട്ടിപ്പടുത്തെങ്കിലും 15.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്‍ സി ബി 189 റണ്‍സ് നേടുകയായിരുന്നു.

ഗുജറാത്തിന്റെ ലൗറ വോള്‍വാര്‍ട്ട് 42 ബോളില്‍ 68 റണ്‍സെടുത്തിരുന്നു. ആഷ്‌ലീഗ് ഗാര്‍ഡനര്‍ 26 ബോളില്‍ 41 റണ്‍സുമെടുത്തു. ആര്‍ സി ബിയുടെ ശ്രേയങ്ക പാട്ടീല്‍ രണ്ട് വിക്കറ്റെടുത്തു.

ആര്‍ സി ബിയുടെ സോഫീ ഡിവൈന്‍ 36 ബോളില്‍ 99 റണ്‍സെടുത്തതാണ് വന്‍ വിജയത്തിന് പ്രധാന കാരണം. സെഞ്ചുറിക്ക് ഒരു റണ്‍ അകലെ സോഫീ കിം ഗാര്‍തിന്റെ ബോളില്‍ ക്യാച്ച് നല്‍കി പുറത്തായി. ക്യാപ്റ്റന്‍ സ്മൃതി മന്ഥാന 37 റണ്‍സെടുത്തു.

---- facebook comment plugin here -----