International
ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷിട്ങ്ങള്‍ കണ്ടെത്തി; ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവര്‍ കൊല്ലപ്പെട്ടതായി സംശയം
പ്രസിഡന്റിനു വേണ്ടി പ്രാര്‍ഥിക്കാന്‍ ഇറാനിലെ ഫാര്‍സ് ന്യൂസ് ഏജന്‍സി ഇറാനികളോട് ആഹ്വാനം ചെയ്തു
ടെഹ്‌റാന്‍ | ഇറാന്‍ പ്രസിഡന്റ് ഇബ്‌റാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷിട്ങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്‌റാഹിം റെയ്‌സി കൊല്ലപ്പെട്ടെന്ന് സംശയമുള്ളതായും റെഡ്ക്രസന്റ്.
കൂടാതെ ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും മെഹര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇബ്‌റാഹീം റെയ്‌സിയും സംഘവും കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
പ്രസിഡന്റിനു വേണ്ടി പ്രാര്‍ഥിക്കാന്‍ ഇറാനിലെ ഫാര്‍സ് ന്യൂസ് ഏജന്‍സി ഇറാനികളോട് ആഹ്വാനം ചെയ്തു. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കത്തിയതായും രക്ഷാപ്രവര്‍ത്തക സംഘം അറിയിച്ചു.
ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീറബ്ദുല്ലാഹിയാന്‍, കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്മത്തി, കിഴക്കന്‍ അസര്‍ബൈജാനിലേക്കുള്ള ഇറാനിയന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷി അടക്കമുള്ളവരാണ് കോപ്ടറിലുള്ളത്.
തകര്‍ന്ന ഹെലിക്കോപ്റ്ററിന്റെ ദൃശ്യങ്ങള്‍ ഇറാനിയന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടു. ഹെലിക്കോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ മലയിടുക്കുകളില്‍ കണ്ടെത്തിയതിന്റെ ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ പങ്കുവെച്ചത്.
Another picture showing what’s left of president Raisi’s helicopter after it crashed into the mountain. https://t.co/wRHbXrjqOY pic.twitter.com/TwJ5ODXsky
— Ali Hashem علي هاشم (@alihashem_tv) May 20, 2024
The first footage of the presidential helicopter as seen on a drone screen. Nothing is left but the tail. pic.twitter.com/p6fLksA6ce
— Ali Hashem علي هاشم (@alihashem_tv) May 20, 2024
അസര്‍ബൈജാനില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു പ്രസിഡന്റ് ഇബ്രാഹീം റെയ്സി. മൂന്ന് ഹെലിക്കോപ്റ്ററുകളിലായിട്ടാണ് പ്രസിഡന്റും സംഘവും മടങ്ങിയിരുന്നത്. എന്നാല്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലിക്കോപ്റ്റര്‍ ലക്ഷ്യ സ്ഥാനത്ത് എത്തിയിരുന്നില്ല. ഇറാന്‍ പ്രസിഡന്റ് സന്ദര്‍ശിച്ച ഹെലിക്കോപ്റ്റര്‍ മൂടല്‍ മഞ്ഞ് നിറഞ്ഞ സ്ഥലത്തേക്ക് ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സണ്‍ഗുണ്‍ എന്ന ചെമ്പ് ഖനിക്ക് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. ഇറാനിലെ കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ ജോല്‍ഫയ്ക്കും വര്‍സാഖാനും ഇടയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.