Connect with us

ഗുസ്തി താരവും ഒളിമ്പിക്‌സ് മെഡല്‍ ജേതാവുമായ ബജ്രംഗ് പുനിയയെ വീണ്ടും സസ്പെന്‍ഡ് ചെയ്തു. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് താരത്തെ സസ്‌പെന്‍ഡ് ചെയ്തത്. ഉത്തേജക വിരുദ്ധ നിയമം ലംഘിച്ചതിനാലാണ് സസ്പെന്‍ഷന്‍. നേരത്തെയും താരത്തെ  സസ്പെന്‍ഡ് ചെയ്തിരുന്നു. ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. എന്നാല്‍ അച്ചടക്ക സമിതി ഈ നടപടി അസാധുവാക്കിയിരുന്നു. സസ്പെന്‍ഷന്‍ നോട്ടീസ് ലഭിച്ചതായി താരത്തിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു. ബജ്രംഗ് പുനിയ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന അഭ്ഭാഷകന്‍ പറഞ്ഞു.

Latest