National
ഗുസ്തിക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റും, പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കട്ടെ: അനുരാഗ് താക്കൂര്‍
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച സമിതിയുടെ കണ്ടെത്തലുകള്‍ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഗുസ്തിക്കാര്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുകയാണ്.
ലഖ്നൗ: ഡല്‍ഹിയില്‍ ധര്‍ണ നടത്തുന്ന ഗുസ്തിക്കാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍.
സമരം ചെയ്യുന്ന എല്ലാ കായിക താരങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റും. കോടതിയും അതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ പൊലീസിനെ അനുവദിക്കണമെന്നും ഠാക്കൂര്‍ പറഞ്ഞു.
റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച സമിതിയുടെ കണ്ടെത്തലുകള്‍ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഗുസ്തിക്കാര്‍ ഏപ്രില്‍ 23 മുതല്‍ ദേശീയ തലസ്ഥാനത്തെ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുകയാണ്.
യുപിയിലെ കൈസര്‍ഗഞ്ച് സീറ്റില്‍ നിന്നുള്ള ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്, പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ഉള്‍പ്പെടെ ഏഴ് വനിതാ ഗുസ്തിക്കാരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം.