National
ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ രാജിവെച്ചേക്കും
കൈസര്‍ഗഞ്ജിലെ ബിജെപി എംപി കൂടിയാണ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ്.
ന്യൂഡല്‍ഹി| വനിതാ ഗുസ്തി താരങ്ങള്‍ ലൈംഗികാരോപണം ഉന്നയിച്ച് സമരം ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ് രാജിവെച്ചേക്കുമെന്ന് സൂചന. കൈസര്‍ഗഞ്ജിലെ ബിജെപി എംപി കൂടിയാണ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ്. 24 മണിക്കൂറിനുള്ളില്‍ രാജിവെക്കണമെന്ന് കായികമന്ത്രാലയം ബ്രിജ്ഭൂഷണ്‍ സിംഗിനോട് ആവശ്യപ്പെട്ടിരുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ ബജ്റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരെ ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ ദിവസം പ്രതിഷേധം ആരംഭിച്ചത്. സര്‍ക്കാര്‍ ഉറപ്പ് മാത്രമാണ് നല്‍കിയിട്ടുള്ളതെന്നും തൃപ്തികരമായ ഉത്തരമില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പിരിച്ചുവിടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വനിത ഗുസ്തി താരങ്ങള്‍ക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പ്രതിഷേധക്കാര്‍ വെളിപ്പെടുത്തിയിരുന്നു.