Techno
പ്രീമിയം സ്മാര്‍ട്ട്‌ഫോണായ ഷവോമി14 ഇന്ത്യയില്‍ അവതരിപ്പിച്ചു
2024 ല്‍ പുറത്തിറക്കിയ ഏറ്റവും താങ്ങാനാവുന്ന ആന്‍ഡ്രോയിഡ് ഫ്‌ലാഗ്ഷിപ്പുകളില്‍ ഒന്നാണിത്.
ന്യൂഡല്‍ഹി| ഷവോമിയുടെ പ്രീമിയം സ്മാര്‍ട്ട്‌ഫോണായ ഷവോമി 14 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഷവോമിയുടെ ആദ്യ പ്രീമിയം സ്മാര്‍ട്ട്‌ഫോണാണിത്. 2024 ല്‍ പുറത്തിറക്കിയ ഏറ്റവും താങ്ങാനാവുന്ന ആന്‍ഡ്രോയിഡ് ഫ്‌ലാഗ്ഷിപ്പുകളില്‍ ഒന്നാണിത്. ലെയ്ക ഒപ്റ്റിക്സുള്ള രണ്ടാമത്തെ ഷവോമി സ്മാര്‍ട്ട്ഫോണാണ് ഷവോമി 14.
6.36 ഇഞ്ച് 1.5കെ ഒലെഡ് ഫ്‌ളാറ്റ് ടിസിഎല്‍ സി8 എല്‍ടിപിഒ പാനലാണ് ഫോണിനുള്ളത്. 3000 നിറ്റ്സ്, 1-120എച്ച്ഇസെഡ് റിഫ്രഷ് റേറ്റ് എന്നിവയും സ്മാര്‍ട്ട്‌ഫോണിന് നല്‍കിയിട്ടുണ്ട്. അഡ്രിനോ 750 ജിപിയു ഉള്ള ഒക്ട കോര്‍ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 4എന്‍എം മൊബൈല്‍ പ്ലാറ്റ്ഫോം ആണ് പ്രീമിയം സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. ലെയ്ക പിന്തുണയുള്ള 50എംപി ട്രിപ്പിള്‍ റിയര്‍ കാമറ യൂണിറ്റ് ആണ് ഷവോമി 14യുടെ പ്രധാന ആകര്‍ഷണം.
ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള പുതിയ ഹൈപ്പര്‍ ഒഎസിലാണ് ഫോണ്‍ എത്തുന്നത്. കൂടാതെ നാല് പ്രധാന ആന്‍ഡ്രോയിഡ് ഒഎസ് അപ്ഗ്രേഡുകളും ലഭിക്കും. 90ഡബ്ല്യു വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ്, 50ഡബ്ല്യു വയര്‍ലെസ് ചാര്‍ജിംഗ്, 10ഡബ്ല്യു വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണയുള്ള 4610എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. ജേഡ് ഗ്രീന്‍, മാറ്റ് ബ്ലാക്ക്, ക്ലാസിക് വൈറ്റ് എന്നീ നിറങ്ങളില്‍ ഷവോമി 14 ലഭ്യമാകും. ഷവോമി 14ന്റെ സിംഗിള്‍ 12ജിബി + 512ജിബി മോഡലിന് 69,999 രൂപയാണ് വില. മാര്‍ച്ച് 11 മുതല്‍ എംഐ.കോം, ഫ്‌ലിപ്പ്കാര്‍ട്ട്, ആമസോണ്‍, ഷവോമി റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാം.