Techno
ഷവോമി 14 അള്‍ട്രയുടെ വില്‍പന ആരംഭിച്ചു
99,999 രൂപ മുതലാണ് ഈ ഫോണിന്റെ വില ആരംഭിക്കുന്നത്.
ന്യൂഡല്‍ഹി| ഷവോമിയുടെ പുതിയ പ്രീമിയം സെഗ്മെന്റ് ഫോണായ ഷവോമി 14 അള്‍ട്രയുടെ വില്‍പന ഇന്ന് ആരംഭിച്ചു. കഴിഞ്ഞ മാസമായിരുന്നു ഷവോമി തങ്ങളുടെ 14 സീരീസ് ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഏപ്രില്‍ 8ന് ഈ ഫോണിന്റെ ഏര്‍ളി ബഡ് സെയില്‍ ആരംഭിച്ചിരുന്നു. ഫോണ്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കാണ് ഈ വില്‍പനയില്‍ ഫോണ്‍ ലഭിച്ചിരുന്നത്. ഇന്ന് മുതല്‍ എല്ലാവര്‍ക്കും ഷവോമി 14 അള്‍ട്ര വാങ്ങാന്‍ കഴിയും.
6.73 ഇഞ്ച് എല്‍ടിപിഒ അമോലെഡ് മൈക്രോ കര്‍വ് സ്‌ക്രീനാണ് ഫോണിന് ഷവോമി നല്‍കിയിരിക്കുന്നത്. ഒക്ടാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 എസ്ഒസി, 16 ജിബി വരെ എല്‍പിഡിഡിആര്‍5എക്‌സ് റാമും 1 ടിബി വരെ യുഎഫ്എസ് 4.0 സ്റ്റോറേജും ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പര്‍ ഒഎസില്‍ ആണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണം ആണ് ഷവോമി 14 അള്‍ട്രയ്ക്കായി നല്‍കിയിരിക്കുന്നത്. 5300 എംഎഎച്ച് ബാറ്ററി, സുരക്ഷയ്ക്കായി ഒരു ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഷവോമി ഈ ഫോണില്‍ നല്‍കിയിട്ടുണ്ട്. 99,999 രൂപ മുതലാണ് ഈ ഫോണിന്റെ വില ആരംഭിക്കുന്നത്. ഫോണിന്റെ 16 ജിബി റാം 512 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില.