Connect with us

Techno

200 മെഗാപിക്‌സല്‍ ടെലിഫോട്ടോ കാമറ; ഷവോമി 15 അള്‍ട്രാ ഫെബ്രുവരിയില്‍ എത്തും

വിലയെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറങ്ങിയ അള്‍ട്രാ 14ന് ഒരുലക്ഷം രൂപയോളമായിരുന്നു വില.

Published

|

Last Updated

ന്യൂഡല്‍ഹി| ഷവോമി 15 അള്‍ട്രാ ഫെബ്രുവരി 28 ന് വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. 200 മെഗാപിക്‌സല്‍ ടെലിഫോട്ടോ കാമറയാണ് ഫോണിന്റെ സവിശേഷത. മാര്‍ച്ച് മുതല്‍ ഷവോമി 15 അള്‍ട്രാ ഇന്ത്യന്‍ വിപണിയിലുമെത്തും. ഒക്ടോബറിലാണ് ഷവോമി 15 സീരീസ് ചൈനയില്‍ അവതരിപ്പിച്ചത്. സീരീസില്‍ ഷവോമി 15, ഷവോമി 15 പ്രോ എന്നിവ ഉള്‍പ്പെടുന്നു. സീരീസിന് ഒരു അള്‍ട്രാ മോഡലും ഉണ്ട്. അത് ഇതുവരെ പുറത്തിറക്കിയിട്ടില്ല. സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റും 50-മെഗാപിക്സല്‍ പ്രൈമറി കാമറ സെന്‍സറും ഫോണിന്റെ സവിശേഷതയാണ്.

പിന്‍കാാമറ ഡിസൈന്‍ പൂര്‍ണമായും പുനഃക്രമീകരിച്ചാണ് ഷവോമി അള്‍ട്രാ 15 വരുന്നത്.
ഫോണിന് 1,440 × 3,200 (2K) റെസല്യൂഷനും മൈക്രോ കര്‍വുകളുമുള്ള 6.73 ഇഞ്ച് LTPO ഡിസ്പ്ലേയുമാകുമെന്നാണ് റിപ്പോര്‍ട്ട്. 50MP Samsung ISOCELL JN5 അള്‍ട്രാവൈഡ് ലെന്‍സ്, 50MP ഷോര്‍ട്ട് ഡിസ്റ്റന്‍സ് സൂം ടെലിഫോട്ടോ ലെന്‍സ് (3x), ഒരു 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ സ്നാപ്പര്‍ എന്നിവ പ്രതീക്ഷിക്കുന്നു. മുന്‍വശത്ത് സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 32 എംപി ഓമ്നിവിഷന്‍ OV32B സെന്‍സര്‍ നല്‍കിയേക്കും. ഫോണിന് 6,100 എംഎഎച്ച് ബാറ്ററിയാകാനാണ് സാധ്യത. വിലയെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറങ്ങിയ അള്‍ട്രാ 14ന് ഒരുലക്ഷം രൂപയോളമായിരുന്നു വില.

 

 

Latest