Connect with us

Techno

ഷവോമി സ്മാര്‍ട്ട് ബാന്‍ഡ് 8 ആക്ടിവ് സ്മാര്‍ട്ട് വാച്ച് എത്തി

14 ദിവസം വരെ ബാറ്ററി ലൈഫ് നല്‍കാന്‍ ഷവോമി സ്മാര്‍ട്ട് ബാന്‍ഡ് 8 ആക്ടിവിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ഷവോമി സ്മാര്‍ട്ട് ബാന്‍ഡ് 8 ആക്ടിവ് സ്മാര്‍ട്ട് വാച്ച് ഇന്ത്യയുള്‍പ്പെടെ ആഗോള വിപണിയിലെത്തി. ഇതിനകം തന്നെ ഈ ഡിവൈസിന്റെ ബുക്കിങ്ങും കമ്പനി ആരംഭിച്ചിട്ടുണ്ട്. യുകെ, ജര്‍മ്മനി തുടങ്ങിയ ആഗോള വിപണികളിലും ഈ സ്മാര്‍ട്ട് വാച്ച് ലഭ്യമാകും. ഷവോമി സ്മാര്‍ട്ട് ബാന്‍ഡ് 8 ആക്ടിവ് സ്മാര്‍ട്ട് വാച്ച് അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. കറുപ്പ്, നീല, ഐവറി, ഒലിവ്, പിങ്ക് എന്നിവയാണ്  കളര്‍ ഓപ്ഷുകള്‍.

2574 രൂപയാണ് ഷവോമി സ്മാര്‍ട്ട് ബാന്‍ഡ് 8 ആക്ടിവിന്റെ ഇന്ത്യയിലെ വില. 210എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്. 14 ദിവസം വരെ ബാറ്ററി ലൈഫ് നല്‍കാന്‍ ഷവോമി സ്മാര്‍ട്ട് ബാന്‍ഡ് 8 ആക്ടിവിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ചതുരാകൃതിയിലുള്ള ഡയലാണ് സ്മാര്‍ട്ട് ബാന്‍ഡ് 8 ആക്ടീവിലുള്ളത്. 172എക്‌സ്320 പിക്‌സല്‍ റെസലൂഷനുള്ള 1.47 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയുമായിട്ടാണ് ഡിവൈസ് എത്തുന്നത്. ഈ ഡിസ്‌പ്ലെയ്ക്ക് 450 നിറ്റ്‌സ് വരെ മാക്‌സിമം ബ്രൈറ്റ്‌നസുമുണ്ട്. ആന്റി ഫിംഗര്‍പ്രിന്റ് കോട്ടിംഗോടുകൂടിയ ടെമ്പര്‍ഡ് ഗ്ലാസാണ് ഡിസ്പ്ലേയിലുള്ളത്.  100ല്‍ അധികം വാച്ച് ഫെയ്സുകളും ഷവോമി സ്മാര്‍ട്ട് ബാന്‍ഡ് 8 ആക്ടിവിലുണ്ട്. 50ല്‍ അധികം ഫിറ്റ്‌നസ് മോഡുകളാണ് കമ്പനി വാച്ചില്‍ നല്‍കിയിട്ടുള്ളത്. സ്മാര്‍ട്ട് ബാന്‍ഡ് 8 ആക്ടിവ് സ്മാര്‍ട്ട് വാച്ചില്‍ 5 എടിഎം വാട്ടര്‍ റെസിസ്റ്റന്‍സാണുള്ളത്.

 

 

 

Latest