Connect with us

Business

ചരിത്രത്തിലിടം നേടി സൈലം എക്‌സലൻസിയ അവാർഡ് 2025

പ്രശസ്‌ത സിനിമാ താരം അനശ്വര രാജൻ ഉദ്‌ഘാടനം നിർവ്വഹിച്ചു

Published

|

Last Updated

കൊച്ചി| CA, ACCA, CMA തുടങ്ങിയ കൊമേഴ്‌സ് പ്രൊഫഷണൽ കോഴ്‌സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനായി സൈലം സംഘടിപ്പിച്ച ‘എക്സലൻസിയ അവാർഡ് – 2025’ ഇടപ്പള്ളി ട്രിനിറ്റ കാസ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രശസ്‌ത സിനിമാ താരം അനശ്വര രാജൻ ഉദ്‌ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ACCA റിലേഷൻഷിപ്പ് മാനേജർ റോയ്സ്റ്റൺ എബനേസർ, സൈലം സി ഇ ഒ ഡോ. അനന്തു. എസ്. കുമാർ, ഡയറക്ടർമാരായ ലിജീഷ് കുമാർ, വിനേഷ് കുമാർ എന്നിവർ സംസാരിച്ചു.

CAയിൽ നാഷണൽ ടോപ്പറും ACCAയിൽ 9 ഇന്ത്യൻ & ഇന്റർനാഷണൽ റാങ്ക് ജേതാക്കളും 150ൽപരം അഫിലിയേറ്റ്സും CMAയിൽ ഓൾ ഇന്ത്യ റാങ്ക് നേടിയ 4 പേരും, കൂടാതെ 1500ൽ പരം പാർട്ട് കോളിഫൈഡായ വിദ്യാർഥികളും മറ്റ് നിരവധി സ്കോളർഷിപ്പ് വിജയികളും ഉപഹാരങ്ങൾ ഏറ്റുവാങ്ങി. കുറഞ്ഞ കാലയളവിൽ ഇത്രയും മികച്ച വിജയം കരസ്ഥമാക്കിയ സൈലം കൊമേഴ്‌സ് പ്രൊ അധ്യാപകർക്കും സ്റ്റാഫിനും ACCA റിലേഷൻഷിപ്പ് മാനേജർ റോയ്സ്റ്റൺ എബനേസർ പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.

പുതിയ അധ്യയന വർഷത്തേക്കുള്ള വിവിധ കോഴ്‌സുകളിലേക്ക് അഡ്‌മിഷൻ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8129 800 100 എന്ന നമ്പറിൽ ബന്ധപ്പെടുക.

 

 

 

Latest