Connect with us

Business

സൈലം എക്സലൻസിയ അവാർഡ്സ് 2025; ഫെബ്രുവരി 6ന് കൊച്ചിയിൽ നടക്കും

കഴിഞ്ഞ ഒരൊറ്റ വർഷം കൊണ്ട് കൊമേഴ്സ് പ്രൊഫഷണൽ കോച്ചിംഗ് രംഗത്ത് മികച്ച മുന്നേറ്റമാണ് സൈലം ലേണിംഗ് നടത്തിയിരിക്കുന്നത്.

Published

|

Last Updated

കേരളത്തിലെ പ്രീമിയർ കൊമേഴ്‌സ് സ്റ്റുഡൻ്റ്സ് അവാർഡ് സെറിമണിയായ സൈലം എക്സലൻസിയ അവാർഡ്സ് 2025 ഇത്തവണ ഫെബ്രുവരി 6 ന് ഇടപ്പള്ളി ട്രിനിറ്റ കാസ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. വിവിധ കൊമേഴ്സ് പ്രൊഫഷണൽ കോഴ്സുകളായ CA, ACCA, CMA INDIA, CMA USA തുടങ്ങിയ കോഴ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ഇവൻ്റാണ് സൈലം എക്സലൻസിയ അവാർഡ്‌സ്.

കഴിഞ്ഞ ഒരൊറ്റ വർഷം കൊണ്ട് കൊമേഴ്സ് പ്രൊഫഷണൽ കോച്ചിംഗ് രംഗത്ത് മികച്ച മുന്നേറ്റമാണ് സൈലം ലേണിംഗ് നടത്തിയിരിക്കുന്നത്. CA -യിൽ നാഷണൽ ടോപ്പറും ACCA -യിൽ 9 ഇന്ത്യൻ & ഇൻ്റർനാഷണൽ റാങ്ക് ജേതാക്കളും 150 ൽ പരം അഫിലിയേറ്റ്സും CMA -യിൽ ഓൾ ഇന്ത്യ റാങ്ക് നേടിയ 4 വിദ്യാർത്ഥികളും കൂടാതെ 1500ൽ പരം പേപ്പർ വൈസ് പാസ് ആയ വിദ്യാർത്ഥികളും മറ്റു വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലെ വിജയികളും ചടങ്ങിൽ ഉപഹാരങ്ങൾ ഏറ്റുവാങ്ങും.

മലയാള സിനിമ താരം അനശ്വര രാജൻ പരിപാടി ഉദ്ഘാടനം ചെയ്യും. സൈലം സി ഇ ഒ ഡോ അനന്തു എസ്, സൈലം ഡയറക്ടർമാരായ ലിജീഷ് കുമാർ, വിനേഷ് കുമാർ, ACCA റിലേഷൻഷിപ്പ് മാനേജർ റോയ്‌സ്റ്റൺ എബനേസർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

രണ്ടായിരത്തോളം വിദ്യാർഥികളും കൊമേഴ്‌സ് പ്രൊഫഷണൽസും പങ്കെടുക്കുന്ന ഇവൻറിൽ വിവിധ കലാപരിപാടികളോടൊപ്പം ഉറുമി മ്യൂസിക് ബാൻഡിൻ്റെ പെർഫോമൻസും ഉണ്ടാകും. 2025 -26 അധ്യയന വർഷത്തേക്കുള്ള കൊമേഴ്‌സ് പ്രൊഫഷണൽ കോഴ്‌സുകൾക്കുള്ള അഡ്മിഷൻ സൈലത്തിൽ ആരംഭിച്ചിട്ടുണ്ട്.

 

Latest