Connect with us

Infotainment

ഉപഭോക്താക്കള്‍ക്ക് ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് യമഹ

ദീപാവലി ഓഫറില്‍ ക്യാഷ് ബാക്ക് ആനുകൂല്യങ്ങള്‍ 3,000 രൂപ മുതല്‍ 4,000 രൂപ വരെയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ മോട്ടോര്‍ ഇന്ത്യ. കമ്പനിയുടെ 125 സിസി സ്‌കൂട്ടര്‍ ശ്രേണിയില്‍ പ്രത്യേക ക്യാഷ് ബാക്ക് ഓഫറുകളും ആകര്‍ഷകമായ ഫിനാന്‍സ് സ്‌കീമുകളുമാണ് വാഗ്ദാനം ചെയ്യുന്നത്. 2021 ഒക്ടോബര്‍ 31 വരെ നിലവിലുള്ള ഓഫറുകള്‍ പ്രയോജനപ്പെടുത്താം.

ദീപാവലി ഓഫറില്‍ ക്യാഷ് ബാക്ക് ആനുകൂല്യങ്ങള്‍ 3,000 രൂപ മുതല്‍ 4,000 രൂപ വരെയാണ് ഒരുക്കിയിരിക്കുന്നത്. നിലവിലെ ഉത്സവ സീസണ്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത് യമഹയുടെ 125 സിസി സ്‌കൂട്ടര്‍ ശ്രേണിയില്‍ മാത്രമാണ്. അടുത്തിടെ പുറത്തിറക്കിയ യമഹ എയറോക്‌സ് 155 സ്‌കൂട്ടറില്‍ ഓഫറുകള്‍ ലഭ്യമാകില്ല. നിലവിലെ ഓഫറുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, അംഗീകൃത യമഹ ഡീലര്‍ഷിപ്പുകളുമായി ബന്ധപ്പെടാവുന്നതാണ്.

 

 

Latest