First Gear
എംടി03 സ്ട്രീറ്റ്ഫൈറ്റര്‍, ആര്‍3 സൂപ്പര്‍സ്പോര്‍ട്ട് ബൈക്കുകള്‍ അവതരിപ്പിച്ച് യമഹ മോട്ടോര്‍ ഇന്ത്യ
രണ്ട് മോഡലുകളും തായ്ലന്‍ഡില്‍ നിന്ന് സിബിയു (പൂര്‍ണ്ണമായി നിര്‍മ്മിച്ച യൂണിറ്റ്) വഴി ഇറക്കുമതി ചെയ്യും.
ന്യൂഡല്‍ഹി| ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ മോട്ടോര്‍ ഇന്ത്യ എംടി03 സ്ട്രീറ്റ്ഫൈറ്റര്‍, ആര്‍3 സൂപ്പര്‍സ്പോര്‍ട്ട് ബൈക്കുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 4,59,000 രൂപ, 4,64,900 രൂപ (ഡല്‍ഹി എക്‌സ്-ഷോറൂം )വിലയിലാണ് ഇവയുടെ അവതരണം. രണ്ട് മോഡലുകളും തായ്ലന്‍ഡില്‍ നിന്ന് സിബിയു (പൂര്‍ണ്ണമായി നിര്‍മ്മിച്ച യൂണിറ്റ്) വഴി ഇറക്കുമതി ചെയ്യും.
യമഹ എംടി03, ആര്‍3 എന്നിവയ്ക്ക് കരുത്തേകുന്നത് 42പിഎസ്‌ന്റെ പീക്ക് പവറും 29എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 321സിസി, ലിക്വിഡ്-കൂള്‍ഡ് പാരലല്‍-ട്വിന്‍ എഞ്ചിനാണ്. സ്ലിപ്പും അസിസ്റ്റ് ക്ലച്ചും ഉള്ള 6-സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നു.
മോട്ടോര്‍സൈക്കിളുകള്‍ രാജ്യവ്യാപകമായി യമഹയുടെ 200 ബ്ലൂ സ്‌ക്വയര്‍ പ്രീമിയം ഡീലര്‍ഷിപ്പുകള്‍ മുഖേന മാത്രം ലഭ്യമാകും. യമഹ എംടി03 മിഡ്നൈറ്റ് സിയാന്‍, മിഡ്നൈറ്റ് ബ്ലാക്ക് നിറങ്ങളില്‍ ലഭ്യമാണ്, അതേസമയം യമഹ ആര്‍3 യമഹ ബ്ലാക്ക്, ഐക്കണ്‍ ബ്ലൂ ഷേഡുകളില്‍ ലഭ്യമാണ്.