First Gear
എഫ് സെഡ് എക്‌സ്‌ന് വില വര്‍ധിപ്പിച്ച് യമഹ
ബൈക്കിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില 1.24 ലക്ഷം രൂപയില്‍ നിന്ന് 1.26 ലക്ഷം രൂപയായി ഉയര്‍ന്നു.
ന്യൂഡല്‍ഹി| യമഹയുടെ നിയോ-റെട്രോ മോട്ടോര്‍സൈക്കിളായ എഫ് സെഡ് എക്‌സ്‌ന്റെ വില വര്‍ധിപ്പിച്ചു. 2,000 രൂപയുടെ വിലവര്‍ധനവാണ് എഫ് സെഡ് എക്‌സിന് നല്‍കിയിരിക്കുന്നത്. ഇതോടെ ബൈക്കിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില 1.24 ലക്ഷം രൂപയില്‍ നിന്ന് 1.26 ലക്ഷം രൂപയായി ഉയര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മോട്ടോര്‍സൈക്കിളില്‍ മറ്റു മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
149 സിസി എയര്‍ കൂള്‍ഡ് എഞ്ചിന്‍ ഉള്‍പ്പെടെയുള്ള സ്റ്റാന്‍ഡേര്‍ഡ് എഫ്സെഡ് ലൈനപ്പ് ബൈക്കുകളുമായി എഫ് സെഡ്എക്‌സ് അതിന്റെ ഭൂരിഭാഗം ഘടകങ്ങകളും പങ്കിടുന്നു. ഔട്ട്പുട്ട് കണക്കുകള്‍ 7,250 ആര്‍പിഎംല്‍ 12.4എച്ച്പിയും 6,500 ആര്‍പിഎംല്‍ 13.3എന്‍എം ടോര്‍ക്കും – എഫ് സെഡ് എസ്‌ന് സമാനമാണ്.
അതേസമയം, അടുത്തിടെ പുറത്തിറക്കിയ വൈ സെഡ് എഫ്ആര്‍15 വി4 മോട്ടോര്‍സൈക്കിളിന്റെ വിലയും കഴിഞ്ഞ ദിവസം കമ്പനി കൂട്ടിയിരുന്നു. പുതുതായി അപ്ഡേറ്റ് ചെയ്ത ഈ സ്പോര്‍ട്സ് ബൈക്കിനെ 2021 സെപ്തംബറിലാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തിച്ചത്. എത്തി മാസങ്ങള്‍ക്കകം ഈ ബൈക്കിന്റെ വില രണ്ടുതവണ വര്‍ധിപ്പിച്ചിട്ടുണ്ട്.
കമ്പനി കഴിഞ്ഞ ദിവസമാണ് എഫ് സെഡ് എസ്എഫ് ഐ ഡിഎല്‍എക്‌സ് എന്ന പുതിയ വേരിയന്റ് ഉള്‍പ്പെടെ പുതിയ എഫ്‌സെഡ്എസ്എഫ് വൈ മോഡല്‍ ശ്രേണി അവതരിപ്പിച്ചത്. 2022 എഫ് സെഡ് എസ്എഫ് ഐയുടെ വില 115,900 രൂപയും പുതിയ എഫ് സെഡ് എസ്എഫ്‌ഐ ഡിഎല്‍എക്‌സ് ട്രിമ്മിന്റെ വില 118,900 രൂപയുമാണ്. പുതിയ എഫ് സെഡ് എസ്എഫ് ഐ മോഡല്‍ പുതുക്കിയ സ്‌റ്റൈലിംഗും ഫീച്ചറുകളും കൊണ്ട് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ജനുവരി രണ്ടാം വാരം മുതല്‍ എല്ലാ അംഗീകൃത യമഹ ഡീലര്‍ഷിപ്പുകളിലും പുതിയ മോഡല്‍ ശ്രേണി ലഭ്യമാക്കും. എഫ് സെഡ് എസ്എഫ് ഐ ഡിഎല്‍എക്‌സ് വേരിയന്റില്‍ എല്‍ഇഡി ഫ്‌ലാഷറുകള്‍ ചേര്‍ക്കുന്നതിനൊപ്പം എല്‍ ഇ ഡി ടെയില്‍ ലൈറ്റുകളും മറ്റ് ഫീച്ചറുകളും ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു.
കമ്പനി ഏഷ്യന്‍, യൂറോപ്യന്‍ വിപണികള്‍ക്കായി ഈ വര്‍ഷം പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഹരിത ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോപ്പില്‍ ചെറിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് കമ്പനിയുടെ ഹരിത പദ്ധതി ആരംഭിക്കുക.