First Gear
എഫ് സെഡിനും സ്‌കൂട്ടറിനും ദീപാവലി ഓഫറുമായി യമഹ
എഫ്‌സെഡ് മോഡലുകൾക്ക് 7,999 രൂപയിൽ ആരംഭിക്കുന്ന കുറഞ്ഞ ഡൗൺ പേയ്‌മെൻ്റ് സ്കീമിനൊപ്പം 7,000 രൂപ വരെ ക്യാഷ്ബാക്കും യമഹ വാഗ്ദാനം ചെയ്യുന്നു.
ദീപാവലി ആഘോഷത്തിൽ പങ്കുചേർന്ന് യമഹയും. ജനപ്രിയ മോഡലുകളായ എഫ്‌സെഡ് (150cc FZ), ഫാസിനോ (Fascino 125 Fi), റേസെഡ്‌ആർ (RayZR 125 Fi) എന്നിവയ്‌ക്ക് യമഹ പ്രത്യേക ഉത്സവകാല ഓഫർ പ്രഖ്യാപിച്ചു. പ്രത്യേക ക്യാഷ്ബാക്കും കുറഞ്ഞ ഡൗൺ പേയ്‌മെൻ്റ് സ്കീമുകളുമാണ് കമ്പനി നൽകുന്നത്.
എഫ്‌സെഡ് മോഡലുകൾക്ക് 7,999 രൂപയിൽ ആരംഭിക്കുന്ന കുറഞ്ഞ ഡൗൺ പേയ്‌മെൻ്റ് സ്കീമിനൊപ്പം 7,000 രൂപ വരെ ക്യാഷ്ബാക്കും യമഹ വാഗ്ദാനം ചെയ്യുന്നു. ഇതിൽ FZ-S Fi 4.0, FZ-S Fi 3.0, FZ Fi തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്നു. സ്‌പോർടി ലുക്കിനും ശക്തമായ പ്രകടനത്തിനും ഇന്ധനക്ഷമതയ്ക്കും പേരുകേട്ട ഈ ബൈക്കുകൾ യുവാക്കൾക്കിടയിൽ ഹിറ്റാണ്.
സ്കൂട്ടറിൽ 125 സിസി ഫൈ ഹൈബ്രിഡ് സ്കൂട്ടറുകളിലാണ് പ്രത്യേക ഓഫറുകൾ. Fascino 125 Fi ഹൈബ്രിഡ്, RayZR 125 Fi ഹൈബ്രിഡ് എന്നിവയിൽ ഉപഭോക്താക്കൾക്ക് വെറും 2,999 രൂപയുടെ കുറഞ്ഞ ഡൗൺ പേയ്‌മെൻ്റ് ഓപ്ഷനിലൂടെ സ്വന്തമാക്കാം. 4,000 രൂപ വരെ ക്യാഷ്ബാക്കുണ്ട്. മോഡലുകളുടെ എല്ലാ വേരിയൻ്റുകൾക്കും ഓഫർ ലഭിക്കും.