പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി യശ്വന്ത് സിന്‍ഹയെ നിശ്ചയിച്ചു. ശരദ് പവാറിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് അനക്‌സില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണായക യോഗത്തിലാണ് തീരുമാനം. യശ്വന്ത് സിന്‍ഹയുടെ പേര് ചില നേതാക്കള്‍ നേരത്തെ മുന്നോട്ട് വെച്ചിരുന്നു. ബി ജെ പി വിട്ട് തൃണമൂലില്‍ ചേര്‍ന്ന യശ്വന്ത് സിന്‍ഹ മുന്‍കേന്ദ്രമന്ത്രിയാണ്.
ഗോപാല്‍ കൃഷ്ണ ഗാന്ധി രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് പിന്‍മാറിയതോടെയാണ് പുതിയ പേര് ചര്‍ച്ചയില്‍ എത്തിയത്.
15ാം രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ബിജെപിക്ക് 13,000 വോട്ട് മൂല്യം കുറവുണ്ട്. ഏകദേശം 10.86 ലക്ഷം മൂല്യമുള്ള വോട്ടുകളാണ് ആകെയുള്ളത്. അതില്‍ ബി ജെ പിക്കും സഖ്യ കക്ഷികള്‍ക്കും 48 ശതമാനം (5.26 ലക്ഷം) വോട്ടാണുള്ളത്.
വീഡിയോ കാണാം
---- facebook comment plugin here -----