National
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം യെച്ചൂരി നിരസിച്ചു
ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണമാണ് നിരസിച്ചത്.
ന്യൂഡല്‍ഹി | അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കുന്ന പ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിരസിച്ചു. രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്രയായിരുന്നു യെച്ചൂരിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്.
ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം യെച്ചൂരി നിരസിച്ചെന്ന് പാര്‍ട്ടി വൃത്തങ്ങളാണ് അറിയിച്ചത്.
കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ ,മന്‍മോഹന്‍ സിങ് ഉള്‍പെടെയുള്ളവര്‍ക്കും പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
---- facebook comment plugin here -----