Connect with us

National

യെച്ചൂരി എന്റെ സുഹൃത്ത്; ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകൻ: രാഹുല്‍ ഗാന്ധി

നമ്മള്‍ നടത്തിയിരുന്ന നീണ്ട ചര്‍ച്ചകള്‍ ഞാന്‍ ഇനി മിസ് ചെയ്യും.

Published

|

Last Updated

ന്യൂഡല്‍ഹി | സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തില്‍ അനുശോചനമറിയിച്ച് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. സീതാറാം യെച്ചൂരി എന്റെ സുഹൃത്തായിരുന്നു. നമ്മുടെ രാജ്യത്തെക്കുറിച്ച് ആഴത്തില്‍ ധാരണയുള്ള ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു അദ്ദേഹം.

നമ്മള്‍ നടത്തിയിരുന്ന നീണ്ട ചര്‍ച്ചകള്‍ ഞാന്‍ ഇനി മിസ് ചെയ്യും.അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്റെ ആത്മാര്‍ഥമായ അനുശോചനം അറിയിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

---- facebook comment plugin here -----

Latest