Connect with us

Kerala

മലപ്പുറം വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടരുന്നു; രോഗ ബാധിതരുടെ എണ്ണം 459 ആയി

അത്താണിക്കലില്‍ മാത്രം 284 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

Published

|

Last Updated

മലപ്പുറം| മലപ്പുറം വള്ളിക്കുന്നില്‍ മഞ്ഞപിത്തം വ്യാപിക്കുന്നു. വള്ളിക്കുന്ന്, മൂന്നിയൂര്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം പടരുന്നത്. രോഗം ബാധിച്ച് ചികിത്സയിലിരുന്ന 15 വയസുകാരി ഇന്നലെ മരിച്ചിരുന്നു.

അത്താണിക്കലില്‍ മാത്രം 284 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ വള്ളിക്കുന്ന് മണ്ഡലത്തിലെ മഞ്ഞപിത്ത രോഗ ബാധിതരുടെ എണ്ണം 459 ആയി.

പ്രദേശത്തെ സ്‌കൂളുകള്‍ക്ക് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. വീടുകള്‍ കയറിയിറങ്ങിയുള്ള ബോധവല്‍ക്കരണവും ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കി.