National
യെസ് ഇന്ത്യ ജീനിയസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
യെസ് ജീനിയസ് ജാം എന്ന പേരില്‍ ശ്രീനഗറില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് യെസ് ജീനിയസ് നാഷണല്‍ ലെവല്‍ ടാലെന്റ് സെര്‍ച്ച് ടെസ്റ്റ് വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തത്
![](https://assets.sirajlive.com/2023/09/yes-in-897x538.gif)
ശ്രീനഗര്‍ | യെസ് ഇന്ത്യ ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി നടത്തിയ യെസ് ജീനിയസ് നാഷണല്‍ ലെവല്‍ ടാലെന്റ് സെര്‍ച്ച് ടെസ്റ്റ് വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. യെസ് ജീനിയസ് ജാം എന്ന പേരില്‍ ശ്രീനഗറില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് യെസ് ജീനിയസ് നാഷണല്‍ ലെവല്‍ ടാലെന്റ് സെര്‍ച്ച് ടെസ്റ്റ് വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. സ്‌കൂള്‍ തലങ്ങളില്‍ നിന്ന് തുടങ്ങി ദേശീയ തലം വരെ പല ഘട്ടങ്ങളായി നടത്തിയ പരീക്ഷകളിലൂടെ വിദ്യാര്‍ത്ഥികളിലെ വിവിധ കഴിവുകളുംഅവരുടെ പ്രതിഭാത്വത്തെയും സമൂഹത്തിന് മുന്നില്‍ അടയാളപ്പെടുത്തുകയാണ് ടാലെന്റ് സെര്‍ച്ച് ടെസ്റ്റിലൂടെ യെസ് ഇന്ത്യ ലക്ഷ്യമിടുന്നത്.
പതിനയ്യായിരത്തോളം വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫൈനല്‍ റൗണ്ടില്‍ എത്തിയ നാനൂറ് പ്രതിഭകളാണ് ശ്രീന നഗറിലെ പരിപാടിയില്‍ പങ്കെടുത്തത്്. ശാസ്ത്ര വിഷയങ്ങളിലെ അത്ഭുത പ്രതിഭ ജൂനിയര്‍ കലാം ഓഫ് ഇന്ത്യ എന്ന് വിശേഷണമുള്ള സരിം ഖാന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. യെസ് ഇന്ത്യ ഫൌണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഷൗക്കത്ത് നഈമി അല്‍ ബുഖാരി, പ്രമുഖ വ്യവസായികളായ റഫീഖ് സാഹിബ്, ഷാനവാസ് സാഹിബ്,ഉസ്താദ് ശംസുദീന്‍ സുഹ്രി, ജമ്മു കാശ്മീര്‍ മുന്‍ മന്ത്രി ബിഷാറത്ത് ബുഖാരി, മുന്‍ എം എല്‍ എ ഡോ. ശെഫി അഹമ്മദ് വാനി, എന്നിവര്‍ സംബന്ധിച്ചു.