National
ജമ്മു കാശ്മീരിൽ മറ്റൊരു സംഘടനയെ കൂടി നിരോധിച്ചു; നടപടി തെഹ്‍രീകെ ഹുറിയത്തിന് എതിരെ
ഭീകരപ്രവർത്തനം ആരോപിച്ചാണ് നടപടി.
ന്യൂഡൽഹി | മുസ്ലീം ലീഗ് ജമ്മു കശ്മീരിന് (മസ്രത്ത് ആലം ഗ്രൂപ്പ്) പിന്നാലെ ജമ്മുകാശ്മീരിൽ ഒരു സംഘടനക്ക് കൂടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തി. തെഹ്‍രീകെ ഹുറിയത്ത് എന്ന സംഘടനയെ യുഎപിഎ നിയമപ്രകാരം നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സ് പോസ്റ്റിൽ അറിയിച്ചു. ഭീകരപ്രവർത്തനം ആരോപിച്ചാണ് നടപടി.
ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്താനും ഇസ്ലാമിക ഭരണം സ്ഥാപിക്കാനും സംഘടന ശ്രമിക്കുന്നതായി അമിത് ഷാ എക്സ് പോസ്റ്റിൽ പറഞ്ഞു. ജമ്മു കശ്മീരിൽ വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സംഘം ഇന്ത്യാ വിരുദ്ധ കുപ്രചരണങ്ങൾ നടത്തുകയും ഭീകരപ്രവർത്തനങ്ങൾ തുടരുകയും ചെയ്യുകയാണെന്നും ആഭ്യന്തരമന്ത്രി ആരോപിച്ചു.
The ‘Tehreek-e-Hurriyat, J&K (TeH) has been declared an ‘Unlawful Association’ under UAPA.
The outfit is involved in forbidden activities to separate J&K from India and establish Islamic rule. The group is found spreading anti-India propaganda and continuing terror activities to…— Amit Shah (@AmitShah) December 31, 2023
നേരത്തെ ഡിസംബർ 27 ന് ആഭ്യന്തര മന്ത്രാലയം മുസ്ലീം ലീഗ് ജമ്മു കശ്മീർ (മസ്രത്ത് ആലം ഗ്രൂപ്പ്) നിരോധിച്ചിരുന്നു. ദേശവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് യുഎപിഎ പ്രകാരം അഞ്ച് വർഷത്തേക്കാണ് സംഘടനക്ക് നിരോധനം ഏർപ്പെടുത്തിയത്.