Connect with us

National

മനസ്സ് തകർന്നപ്പോൾ ആശ്വാസം പകർന്നത് യോഗ: രാഷ്ട്രപതി ദ്രൗപതി മുർമു

ഒരു ഘട്ടത്തില്‍, ശാരീരികമായും മാനസികമായും പൂര്‍ണ്ണമായി തകര്‍ന്നതായി തോന്നിയ സമയത്ത് യോഗയില്‍ പ്രവേശിച്ചപ്പോള്‍ നല്ല ആശ്വാസം തോന്നിയെന്നും രാഷ്ട്രപതി

Published

|

Last Updated

ഭുവനേശ്വര്‍| മാനസികവും ശാരീരികവുമായ വേദന അനുഭവിക്കുമ്പോള്‍ യോഗ സഹായകമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. അതേസമയം യോഗ സ്ഥിരമായി പരിശീലിച്ചാല്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം കൈവരിക്കാന്‍ കഴിയുമെന്നും പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഭുവനേശ്വറിലെത്തിയ പ്രസിഡന്റ് മുര്‍മു യോഗ പരിശീലനത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

ജീവകാരുണ്യ സംഘടനയായ ജ്ഞാനപ്രഭ മിഷന്റെ സ്ഥാപക ദിന ചടങ്ങില്‍ സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ടാണ് രാഷ്ട്രപതി സംസാരിച്ചത്. ഒരു ഘട്ടത്തില്‍, ശാരീരികമായും മാനസികമായും പൂര്‍ണ്ണമായി തകര്‍ന്നതായി തോന്നിയ സമയത്ത് യോഗയില്‍ പ്രവേശിച്ചപ്പോള്‍ നല്ല ആശ്വാസം തോന്നിയെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു.

 

Latest