yogi adithyanath
കര്‍ഷക സമരം ഭയന്ന് സമരത്തിന് നിരോധനം ഏര്‍പ്പെടുത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍
ആറ് മാസത്തേക്കാണ് യോഗി സര്‍ക്കാര്‍ സമരത്തിനു നിരോധനം ഏര്‍പ്പെടുത്തിയത്
ലഖ്നൗ | ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക സമരം രൂക്ഷമായിക്കൊണ്ടിരിക്കെ ഉത്തര്‍ പ്രദേശില്‍ സമരങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍.
ആറ് മാസത്തേക്കാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സമരത്തിനു നിരോധനം ഏര്‍പ്പെടുത്തിയത്. ഉത്തരവ് ലംഘിച്ചാല്‍ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്. എസ്സന്‍ഷ്യല്‍ സര്‍വീസസ് മെയിന്റനന്‍സ് ആക്ട് (ഇ എസ് എം എ) നിയമപ്രകാരമാണ് നടപടി.
സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ളവര്‍ക്കും ഈ നിയമം ബാധകമായിരിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ദേവേശ് ചതുര്‍വേദിയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
---- facebook comment plugin here -----