Connect with us

National

യോഗി ആദിത്യനാഥിന് വധഭീഷണി; യുവാവിനെതിരെ കേസെടുത്തു

യോഗിയെ ഉടന്‍ കൊല്ലുമെന്നായിരുന്നു സന്ദേശമെന്ന് പൊലീസ് പറഞ്ഞു.

Published

|

Last Updated

ലഖ്‌നോ| ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. 112 ടോള്‍ ഫ്രീ നമ്പറിലൂടെയാണ് യോഗിക്കെതിരെ വധഭീഷണി മുഴക്കിയത്.

റിഹാന്‍ എന്നയാളാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. റിഹാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫോണ്‍ ചെയ്തതിനു പുറമെ, റിഹാന്‍ യുപി പൊലീസിന്റെ സോഷ്യല്‍ മീഡിയ ഡെസ്‌കിലേക്കും സന്ദേശമയച്ചിട്ടുണ്ട്.

യോഗിയെ ഉടന്‍ കൊല്ലുമെന്നായിരുന്നു സന്ദേശമെന്ന് പൊലീസ് പറഞ്ഞു. അടിയന്തര സാഹചര്യത്തില്‍ പൊലീസിനെ വിളിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ടോള്‍ ഫ്രീ നമ്പറാണ് 112.

കഴിഞ്ഞ ആഴ്ചയും യോഗിക്ക് വധ ഭീഷണി ഉണ്ടായിരുന്നു. അന്ന് അമന്‍ രാജ എന്ന യുവാവിനെതിരെ ബാഗ്പത് പൊലീസ് കേസെടുത്തിരുന്നു. യോഗി ആദിത്യനാഥിനെ വെടിവെച്ച് കൊല്ലുമെന്ന് പ്രതിജ്ഞയെടുക്കുന്ന പോസ്റ്റാണ് അമന്‍ രാജ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

 

 

Latest